കോട്ടയം: ചുവപ്പിനെ കാവി ആക്കാൻ ആഗ്രഹിക്കുന്ന ചില കേന്ദ്രങ്ങൾ ഉള്ളതായി മന്ത്രി പി എ മുഹമ്മദ് റിയാസ്. ശുദ്ധ അസംബന്ധമാണ് ചെയ്തത്. ഈ നീക്കം പുതുപ്പള്ളി മാത്രം ലക്ഷ്യമാക്കി ഉള്ളതാണെന്ന് കരുത്താനാകില്ലന്നും മന്ത്രി പറഞ്ഞു.
മതനിരപേക്ഷതയുടെ പ്രതീക്ഷയാണ് ചുവപ്പ്. ആ പ്രതീക്ഷയ്ക്ക് മങ്ങലേൽപ്പിച്ചാൽ നിരാശ സൃഷ്ടിക്കപ്പെടും. ചുവപ്പിൻ്റെ വിശ്വാസ്യത തകർക്കാൻ ലക്ഷ്യമിട്ടാണ് ഇത്തരം പ്രവർത്തനങ്ങളെന്നും മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. പുതുപ്പള്ളിയിൽ എൽഡിഎഫ് ജയിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം പുതുപ്പള്ളി മണ്ഡലത്തിൽ ഇന്ന് നിശബ്ദ പ്രചാരണം ആണ് നടക്കുക. നാളെയാണ് വോട്ടെടുപ്പ്. എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ്, യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ, എൻഡിഎ സ്ഥാനാർത്ഥി ലിജിൻ ലാൽ എന്നിവരടക്കം ഏഴ് സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്.