തിരുവനന്തപുരം: ധീരജ് കൊലക്കേസ് പ്രതിയായ നിഖൽ പൈലിയെ ന്യായീകരിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. നിഖൽ പൈലി കുറ്റക്കാരനല്ലെന്നും കോടതി വിധി വരുന്നത് വരെ കുറ്റക്കാരനെന്ന് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഓരോ തെരഞ്ഞെടുപ്പിൽ ഓരോരുത്തരും വരും പോകും. ആയിരക്കണക്കിന് ആളുകൾ വരാറുണ്ട്. കോടതി വിധിക്കുന്നതിന് മുന്നെ നമുക്ക് വിധി പ്രഖ്യാപിക്കാനാകുമോ. കേസ് കോടതിയിൽ കിടക്കുകയാണ്. എല്ലാം പോലീസും കോടതിയും നോക്കേണ്ടതാണെന്നും തിരുവഞ്ചൂർ പറഞ്ഞു.
അതേസമയം കൊലപാതക സംഘത്തെ ഉപയോഗിച്ചാണ് യുഡിഎഫ് വോട്ടു പിടിയ്ക്കുന്നത് എന്ന് എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി തോമ്സ് ആരോപിച്ചു. കൊലപാതകികളെ സ്വീകരിക്കുന്ന നിലപാടാണോ യുഡിഎഫിനെന്ന് നേതാക്കൾ വ്യക്തമാക്കണം. പുതുപ്പള്ളിയിലെ പ്രബുദ്ധരായ ജനം ഇതു തിരിച്ചറിയുമെന്നും ജെയ്ക് വ്യക്തമാക്കി.