തിരുവനന്തപുരം: ആവശ്യമായ രേഖകള്‍ എത്തിച്ച മുഴുവന്‍ ആശ്വാസ കിരണം പദ്ധതി ഗുണഭോക്താക്കള്‍ക്കും 13 മാസത്തെ ധനസഹായം ഒരുമിച്ച് ഓണനാളുകള്‍ക്ക് മുന്നോടിയായി അക്കൗണ്ടുകളില്‍ എത്തിച്ചതായി മന്ത്രി ആര് ബിന്ദു.
ഓരോ ഗുണഭോക്താവിനും 7800 രൂപ വീതമാണ് ലഭിക്കുക. ധനസഹായം എത്തിക്കാന്‍ 15 കോടി രൂപ വിനിയോഗിച്ചതായി മന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു. ലൈഫ് സര്‍ട്ടിഫിക്കറ്റ്, ബാങ്ക് അക്കൗണ്ട്, ആധാര്‍ വിവരങ്ങള്‍ എന്നിവ കൈമാറിയ വിവിധ ജില്ലകളിലുള്ളവര്‍ക്കാണ് പദ്ധതി ആനുകൂല്യം നല്‍കിയത്.