ആധാരമെഴുത്തുകാർക്കും, പകർപ്പെഴുത്തുകാർക്കും, സ്റ്റാമ്പ് വെണ്ടർമാർക്കും, ക്ഷേമനിധി പെൻഷൻകാർക്കും ഓണത്തിന് 4500 രൂപ ഉത്സവബത്ത നൽകുമെന്ന് ആധാരമെഴുത്ത് ക്ഷേമനിധി ബോർഡ് ചെയർമാൻ കൂടിയായ രജിസ്ട്രേഷൻ, സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ അറിയിച്ചു.
ഈ വർഷം ഉത്സവ ബത്ത 500 രൂപ വർധിപ്പിച്ചിട്ടുണ്ട്. ആനുകൂല്യം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിൽ നേരിട്ട് ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.