തുവ്വൂരിലെ യുവതിയുടെ കൊലപാതകത്തില്‍ പ്രധാന പ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ രാഷ്ട്രീയം മറച്ചുവെച്ച് രക്ഷിക്കാനുള്ള മാധ്യമങ്ങളുടെ ശ്രമം മാധ്യമ ലോകത്തേയ്ക്ക് വരാനിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ കണ്ട് പഠിക്കണമെന്ന് എം സ്വരാജ്. കൃഷിഭവന് ജീവനക്കാരിയായ സുജിത എന്ന സ്ത്രീയെ മലപ്പുറം ജില്ലയിലെ തുവ്വൂരില്‍ നിഷ്ഠൂരമായി കൊന്ന് കുഴിച്ചുമൂടിയെന്ന വിവരം പുറത്തുവന്നിട്ട് ഒരു ദിവസമായി.
ഉറ്റവരും ഉടയവരും പോലീസും സുജിതയെ തേടി അലയുമ്പോള്‍ അന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് യുഡിഎഫ് പോലീസ് സ്റ്റേഷന് മാര്‍ച്ച് പ്രഖ്യാപിക്കുന്നു. ഒടുവില്‍ പോലീസ് സ്റ്റേഷന് മാര്‍ച്ച് വിജയിപ്പിക്കാന്‍ അവിശ്രമം പ്രവര്‍ത്തിച്ച യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി വിഷ്ണു എന്ന ക്രിമിനലിന്റെ വീട്ടുവളപ്പില്‍ കൊന്നുകുഴിച്ചുമൂടിയ നിലയില്‍ സുജിതയുടെ മൃതദേഹം കണ്ടെടുക്കുന്നു. ഒരു സ്ത്രീയെ ക്രൂരമായികൊന്ന് സ്വന്തം വീട്ടുമുറ്റത്ത് കുഴിച്ചിട്ട ശേഷം അന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് പോലീസിനും സര്‍ക്കാരിനുമെതിരെ പ്രക്ഷോഭം നയിക്കുക, ഒരു സിനിമാ കഥയല്ല.
ഇന്നലെ തുവ്വൂരില്‍ നടന്നതാണെന്ന് സ്വരാജ് ഫേസ്ബുക്കില്‍ കുറിച്ചു. രാധയെ പിച്ചിച്ചീന്തി കൊലപ്പെടുത്തിയ നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസില്‍ നിന്ന് അരമണിക്കൂര്‍ യാത്ര ചെയ്താല്‍ എത്താവുന്ന സ്ഥലമാണ് തുവ്വൂര്‍. ഇത് സംബന്ധിച്ച് പ്രമുഖമാധ്യമങ്ങളുടെ ഓണ്‍ലൈന്‍ പതിപ്പുകളില്‍ വന്ന വാര്‍ത്തകളില്‍ എത്ര സമര്‍ത്ഥമായാണ് യൂത്ത് കോണ്‍സ് നേതാവിന്റെ രാഷ്ട്രീയത്തെ മറച്ചുവെയ്ക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഒരു മണ്ഡലം സെക്രട്ടറി വിഷ്ണുവിനെ ‘താല്‍ക്കാലിക ജീവനക്കാരന് വിഷ്ണു ‘ വാക്കി കുളിപ്പിച്ചെടുക്കാനും വരികള്‍ക്കിടയില്‍ പോലും മണ്ഡലം സെക്രട്ടറിയുടെ രാഷ്ട്രീയം പറയാതിരിക്കാനും പറഞ്ഞവര്‍ തന്നെ ഒരു വാക്കിലൊക്കെ ഒതുക്കാനും എത്ര മാത്രമാണ് ജാഗ്രത പാലിക്കുന്നതെന്നും സ്വരാജ് കുറിച്ചു.