ഉച്ചഭക്ഷണ പദ്ധതിയിലുൾപ്പെട്ട സ്കൂൾ കുട്ടികൾക്ക് ഈ ഓണക്കാലത്ത് 5 കിലോഗ്രാം വീതം സൗജന്യ അരി വിതരണം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ്. മന്ത്രി വി ശിവൻ കുട്ടി അറിയിച്ചു.
കേരള സ്റ്റേറ്റ് സിവിൽ സപ്ളൈസ് കോർപ്പറേഷന്റെ കൈവശമുള്ള സ്റ്റോക്കിൽ നിന്നാണ് അരി വിതരണം ചെയ്യുക. അരി സപ്ളൈകോ നേരിട്ട് സ്കൂളുകളിൽ എത്തിക്കും. 29.5 ലക്ഷം കുട്ടികളാണ് ഗുണഭോക്താക്കൾ. ആഗസ്ത് 24നകം വിതരണം പൂർത്തിയാക്കാൻ നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു.