സംരംഭകവര്‍ഷം പദ്ധതിയുടെ ഭാഗമായി ഇതുവരെ 1,39,000 സംരംഭങ്ങള്‍ രജിസ്റ്റര്‍ ചെയ്തതായി മന്ത്രി
പി രാജീവ് പറഞ്ഞു. 45,000 സ്ത്രീസംരംഭങ്ങളും ആരംഭിച്ചു. സംരംഭക വര്‍ഷം കേരളത്തിലെ വ്യാവസായിക അന്തരീക്ഷത്തില്‍ വലിയ മാറ്റമാണുണ്ടാക്കിയതെന്നും മന്ത്രി പറഞ്ഞു.
വ്യവസായ, വാണിജ്യ വകുപ്പും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയും ചേര്‍ന്ന് ആരംഭിച്ച എംഎസ്എംഇ ഹെല്‍പ്പ് ഡെസ്കിന്റെയും ടാക്സ് ഓഡിറ്റ് സെമിനാറിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സംരംഭങ്ങള്‍ക്ക് നാലുശതമാനം പലിശയ്ക്ക് വായ്പ നല്കുന്ന പ്രത്യേക പദ്ധതിയും നടപ്പാക്കി.
മറ്റ് സംസ്ഥാനങ്ങളിലെ വ്യവസായങ്ങള്‍ക്ക് വെല്ലുവിളിയായി കേരളത്തിലെ വ്യാവസായികമേഖല മാറുകയാണ്. ഇതിന് ഉദാഹരണമാണ് പുതിയതായി 1026 വെളിച്ചെണ്ണ മില്ലുകള്‍ ആരംഭിച്ചത്. ഇത്തരം സംരംഭങ്ങള്‍ വഴി ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങളാണ് ലഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പാലാരിവട്ടം റിനൈ കൊച്ചിന് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കെഎസ്ഐഡിസി എംഡി എസ് ഹരികിഷോര്‍, ഐസിഎഐ മുന്‍ സെന്‍ട്രല്‍ ബിസിനസ് സംബന്ധമായ സംശയങ്ങള്‍, വായ്പയ്ക്ക് ഡിപിആര്‍ തയ്യാറാക്കല്‍, ഫിനാന്‍സ്, ടാക്സ് ഓഡിറ്റ് വിഷയങ്ങളിലെ സംശയനിവാരണം എന്നിവയ്ക്ക് ഹെല്‍പ്പ് ഡെസ്ക് പ്രയോജനപ്പെടുത്താം. എല്ലാ മാസവും ആദ്യ ശനിയാഴ്ച എംഎസ്എംഇകള്‍ക്ക് ഹെല്‍പ്പ് ഡെസ്ക് സേവനം ഐസിഎഐയുടെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ റീജണല്‍ ഓഫീസുകളില്‍ ലഭിക്കും. സേവനം ഒരുവര്‍ഷം സൗജന്യമാണ്.