മാത്യു കുഴൽനാടൻ എംഎൽഎ ഭൂപതിവ് ചട്ടം ലംഘിച്ചതായി രേഖകൾ. പാർപ്പിട ആവശ്യത്തിന് റവന്യുവകുപ്പ് അനുമതി നൽകിയ കെട്ടിടം റിസോർട്ട് ആക്കി മാറ്റിയാണ് എംഎൽഎ ചട്ടം ലംഘിച്ചത്. മാത്യു കുഴൽനാടൻ കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനത്തിൽ താൻ നിയമലംഘനം നടത്തിയിട്ടില്ലെന്നും കെട്ടിടം പാർട്ടിപ്പിട ആവശ്യത്തിനാണ് ഉപയോഗിച്ചിരുന്നതെന്നും അവകാശപ്പെട്ടിരുന്നു. എന്നാൽ ഇത് തെറ്റാണെന്ന് തെളിയിക്കുന്ന രേഖകളാണ് പുറത്തു വന്നിട്ടുള്ളത്.
സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കാനായി നൽകിയ അനുമതി ഉപയോഗിച്ചാണ് മാത്യു കുഴൽ നാടൻ ഈ കെട്ടിടം റിസോർട്ടാക്കി മാറ്റിയത്. കുഴൽ നാടൻ പ്ലോട്ട് വാങ്ങുമ്പോഴുള്ള അൽഫോൺസ് കപ്പിത്താൻ എന്ന പേര് അടുത്തിടെ എറ്റേണോ കപ്പിത്താൻസ് ഡേൽ എന്നാക്കി മാറ്റി. 1964-ലെ ഭൂപതിവ് ചട്ടപ്രകാരം എൽ.എ. പട്ടയമാണെന്നും മാത്യു കുഴൽ നാടൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എൽ എ പട്ടയം ലഭിച്ച ഭൂമി വീട് നിർമ്മിക്കാനും കൃഷി ആവശ്യങ്ങൾക്കും മാത്രമേ ഉപയോഗിക്കാൻ കഴിയൂ. അങ്ങനെയുള്ള ഭൂമി തരംമാറ്റിയത് നിയമലംഘനമാണ്.
എം എൽ എ പദവി ദുരുപയോഗം ചെയ്താണ് മാത്യുകുഴൽ നാടൻ ഇത്തരത്തിൽ ഗുരുതരമായ ക്രമക്കേട് നടത്തിയത് എന്നത് അതീവ ഗൗരവതരമാണ്.