കോട്ടയം: തെരഞ്ഞെടുപ്പ് ചൂടിലേയ്ക്ക് കടന്ന് പുതുപ്പള്ളി. നിയോജകമണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി തോമസ് നാമനിർദേശപത്രിക സമർപ്പിച്ചു. രാവിലെ പത്തിന് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്ന് പ്രകടനമായാണ് പത്രിക സമർപ്പിക്കാൻ എത്തിയത്. കോട്ടയം ആർഡിഒ മുമ്പാകെ മൂന്ന് സെറ്റ് പത്രികയാണ് ജെയ്ക് സമർപ്പിച്ചത്.
എൽഡിഎഫ് ജില്ലാ കൺവീനർ ലോപ്പസ് മാത്യു, സിപിഎം ജില്ലാ സെക്രട്ടറി എ വി റസൽ, സിപിഐ ജില്ലാ സെക്രട്ടറി വി ബി ബിനു, എൻസിപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ ആർ രാജൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.
ഇന്ന് വൈകിട്ട് 4 ന് നടക്കുന്ന നിയോജക മണ്ഡലം കൺവെൻഷൻ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. എൽഡിഎഫ് സംസ്ഥാന നേതാക്കളും കൺവെൻഷനിൽ പങ്കെടുക്കും.