തിരുവനന്തപുരം: സംസ്ഥാനത്തെ ആർട്സ് ആന്റ് സയൻസ് കോളേജുകളിൽ ബിരുദ പ്രോഗ്രാമിന് പരമാവധി എഴുപത് സീറ്റ് വരെയും ബിരുദാനന്തര ബിരുദ പ്രോഗ്രാമിന് പരമാവധി മുപ്പത് സീറ്റ് വരെയും മാർജിനൽ വർധനവ് അനുവദിക്കാൻ സർവ്വകലാശാലകൾക്ക് അനുമതി നൽകിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.
കോളേജുകൾ ആവശ്യപ്പെടുന്ന പ്രോഗ്രാമുകളിൽ മാത്രമാകും വർദ്ധന. സർവ്വകലാശാലകളുടെ പരിശോധനയ്ക്ക് വിധേയമായും സർക്കാരിന് അധിക സാമ്പത്തിക ബാധ്യതയുണ്ടാകില്ലെന്ന വ്യവസ്ഥയിലുമായിരിക്കും ഇത്. കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ 2020-21 അധ്യയന വർഷങ്ങളിലും, ഉന്നതവിദ്യാഭ്യാസ രംഗത്തെ വിദ്യാർത്ഥി പ്രവേശനം വർദ്ധിപ്പിക്കുന്നതിൻ്റെ ഭാഗമായി 2022-23 അധ്യയന വർഷത്തിലും സംസ്ഥാനത്തെ മുഴുവൻ ആർട്സ് & സയൻസ് കോളേജുകളിലും ബിരുദ -ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിൽ സീറ്റ് വർദ്ധനവിന് അനുമതി നൽകിയിരുന്നു.