തിരുവനന്തപുരം: തലശ്ശേരിയില്‍ ഗണപതി ക്ഷേത്രക്കുള നവീകരണത്തിന് 64 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി നിയമസഭാ സ്പീക്കര്‍ എഎന്‍ ഷംസീര്‍. എ എന്‍ ഷംസീറിന്റെ മണ്ഡലമായ കോടിയേരി കാരാല്‍തെരുവ് ഗണപതി ക്ഷേത്രത്തിന്റെ നവീകരണ പ്രവൃത്തികള്‍ക്കു വേണ്ടിയാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്.
അദ്ദേഹം തന്നെയാണ് ഫണ്ട് അനുവദിച്ചത് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ഗണപതിയെ അവഹേളിച്ചുവെന്ന് പറഞ്ഞ് കേരളത്തില്‍ വര്‍ഗീയ ധ്രൂവീകരണമുണ്ടാക്കാന്‍ ശ്രമിച്ച സംഘപരിവാറിന് ഇതിലും വലിയൊരു മറുപടിയില്ലെന്നാണ് ഉയരുന്ന പ്രതികരണങ്ങള്‍.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
തലശ്ശേരി കോടിയേരിയിലെ ഏറെ പുരാതനമായ ക്ഷേത്രങ്ങളിലൊന്നാണ് കാരാല്‍തെരുവില്‍ സ്ഥിതി ചെയ്യുന്ന ഗണപതി ക്ഷേത്രം. ഈ ക്ഷേത്രത്തോട് ചേര്‍ന്നുള്ള ക്ഷേത്രകുളത്തിന്റെ നവീകരണത്തിനായി 64 ലക്ഷം രൂപ അനുവദിച്ചു കൊണ്ട് ഭരണാനുമതിയായി.
പഴമയുടെ പ്രൗഡി നിലനിര്‍ത്തികൊണ്ട് കുളം ഏറെ മനോഹരമായി നവീകരിക്കുവാനാണ് ലക്ഷ്യമിടുന്നത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അടുത്ത മാസം ആവുമ്പോഴേക്കും ക്ഷേത്രകുളം നവീകരണ പ്രവൃത്തികള്‍ ആരംഭിക്കുവാന്‍ സാധിക്കും…