തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിലെത്തിയ നിരവധി പേര് പോക്കറ്റടിക്കിരയായി. ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം പൊതുദര്‍ശനത്തിനുവെച്ചപ്പോള്‍ വലിയ ജനാവലിയാണ് ഇന്ദിരാഭവനില്‍ എത്തിയത്.
പണം എടുത്ത ശേഷം ഉപേക്ഷിച്ചതിനാല്‍ ചിലര്‍ക്കൊക്കെ പഴ്സും തിരിച്ചറിയല്‍ കാര്ഡുള്പ്പെടെയുള്ളവയും തിരിച്ചു കിട്ടി. എന്നാല്‍ നിരവധി പേരുടെ പഴ്സുകള്‍ കാണാതായതായി പരാതിയുണ്ട്. പതിനഞ്ചോളം പഴ്സുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഇന്ദിരാ ഭവനു പുറത്തുനിന്ന് കിട്ടിയതായാണ് വിവരം.
പഴ്സ് നഷ്ടപ്പെട്ട മുഹമ്മദ് സഫര്‍ മ്യൂസിയം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പത്തോളം പഴ്സുകള്‍ സ്റ്റേഷനിലും ലഭിച്ചു. എന്നാല്‍ ഒന്നിലും പണമുണ്ടായിരുന്നില്ല. കെപിസിസി ഓഫീസ് പരിസരങ്ങളില്‍നിന്ന് കിട്ടിയ പഴ്സുകളിലും പണമുണ്ടായിരുന്നില്ല. കെപിസിസി ഓഫീസിനു പരിസരത്തെ ഹോട്ടലുകളിലും ഉപേക്ഷിക്കപ്പെട്ട നിലയില്‍ പഴ്സുകള്‍ ലഭിച്ചിരുന്നു.