പുതുപ്പുള്ളിയിലെ സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ മലക്കം മറിയൽ തുടങ്ങി. പുതുപ്പള്ളിയിലെ സ്ഥാനാര്‍ഥി ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തില്‍ നിന്ന് തന്നെയാകുമെന്നാണ് സുധാകരൻ നേരത്തേ മാധ്യമങ്ങളോട് പറഞ്ഞത്. പിന്നീട് വാര്‍ത്താ കുറിപ്പിറക്കി സുധാകരൻ മലക്കം മറിഞ്ഞു. താന്‍ അങ്ങനെയല്ല ഉദ്ദേശിച്ചതെന്നാണ് ന്യായീകരണം.
‘ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്നാണ് സ്ഥാനാര്‍ഥി എന്ന് പറയുകയായിരുന്നില്ല. സ്ഥാനാര്‍ഥിയെ തീരുമാനിക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ കുടുംബവുമായും ആലോചിക്കും എന്നാണ് ഉദ്ദേശിച്ചത് – സുധാകരന് വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.
സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ അനൗപചാരിക ചര്‍ച്ചകള്‍ തുടങ്ങിയെന്നും സുധാകരൻ നേരത്തേ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് ഒരു ചര്‍ച്ചയും പാര്‍ട്ടിയില്‍ നടന്നിട്ടില്ലെന്നും തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ മാധ്യമങ്ങള്‍ നല്‍കരുത് എന്നുമാണ് ഇപ്പോഴത്തെ നിലപാട്.