തിരുവനന്തപുരം: മാധ്യമങ്ങളുടെ ഇരട്ടത്താപ്പിനെ ചോദ്യം ചെയ്ത് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ. കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങൾ നൽകിയ വാർത്ത ആലപ്പുഴയിലെ എസ് എഫ് ഐ പ്രവർത്തകനായ നിഖിലിന്റെത് വ്യാജ സർട്ടിഫിക്കറ്റ് എന്നാണ്. എന്തിന്റെ അടിസ്ഥാനത്തിലാണ് അത്തരമൊരു വാർത്ത നൽകിയതെന്നും ആർഷോ ചോദിച്ചു. എസ് എഫ് ഐ സംസ്ഥാന കമ്മിറ്റിയുടെ പരിശോധനയിൽ നിഖിലിന്റെത് ഒർജിനൽ സർട്ടിഫിക്കറ്റാന്നെന്നു കണ്ടെത്തിയെന്നും. മുഴുവൻ രേഖകളും നിയമപരമാണെന്നും ആർഷോ പ്രതികരിച്ചു. മാധ്യമങ്ങൾ തെറ്റായ വാർത്തകൾ എന്ത് അടിസ്ഥാനത്തിലാണ് പ്രചരിപ്പിക്കുന്നതെന്നും വ്യാജ സർട്ടിഫിക്കറ്റ് കണ്ടവരാരേലും ഉണ്ടോയെന്നും അർഷോ തുറന്നടിച്ചു.
രണ്ട് ദിവസമായി വാർത്ത നൽകിയത് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് എന്നാണ്. അത് എന്ത് മാധ്യമ സ്വാതന്ത്ര്യമാണ്? മാധ്യമങ്ങൾ വാർത്ത നൽകിയ ശേഷമാണ് എംഎസ്എഫും കെഎസ്യുവും പരാതി നൽകിയത്. അതിൽ മാത്രമല്ല അന്വേഷണം വേണ്ടത്. ആലപ്പുഴ കെഎസ്യു കൺവീനറുടെ വ്യാജ സർട്ടിഫിക്കറ്റ്, കാലിക്കറ്റ് എംഎസ്എഫ് തട്ടിപ്പ് എന്നിവയിൽ മാധ്യമങ്ങൾക്ക് ആവേശമില്ല.റെഗുലർ വിദ്യാർഥിയല്ലാത്ത ആളാണ് എംഎസ്എഫിന്റെ സ്ഥാനാർഥിയായി സെനറ്റിലേക്ക് മത്സരിച്ചത്. ഈ വിഷയങ്ങളിൽ തങ്ങൾ പരാതി നൽകിയിട്ടുണ്ട്. മാധ്യമങ്ങൾക്ക് ഈ വിഷയങ്ങളിൽ ആവേശമില്ലെന്നും പോലീസിന് ആവേശമുണ്ടെന്നും ആർഷോ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.