കൊച്ചി: മറുനാടന്‍ മലയാളിക്കെതിരെ വീണ്ടും പരാതി. വ്യാജ വാര്‍ത്ത നല്‍കിയെന്ന ആരോപണവുമായി ഒളിമ്പ്യന്‍ മയൂഖ ജോണിയാണ് രംഗത്ത് വന്നത്. സമൂഹ മാധ്യമത്തിലൂടെയാണ് കായികതാരം തന്റെ ദുരനുഭവം പങ്കുവച്ചത്. നിരന്തരം പടച്ചു വിടുന്ന മറുനാടന്‍ മലയാളിയുടെ നുണകള്‍ക്ക് ഒപ്പമാണ് തനിക്കെതിരായ ആരോപണമെന്ന് വീഡിയോയില്‍ കായികതാരം പറയുന്നു .
തന്റെ സുഹൃത്തിന് രണ്ടു വര്‍ഷം മുന്‍പ് ഉണ്ടായ ലൈംഗിക പീഡനാനുഭവം സമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ട് വരുന്നതിനു ശ്രമിച്ചതിന് പിന്നാലെയാണ് മറുനാടന്‍ തനിക്കെതിരെ വ്യാജ വാര്‍ത്തകള്‍ പടച്ചുണ്ടാക്കുന്നതെന്ന് താരം കൂട്ടിച്ചേര്‍ത്തു. സുഹൃത്തിന്റെ ലൈംഗിക പീഡനാനുഭവുമായി ബന്ധപ്പെട്ട കേസുമായി മുന്നോട്ട് പോയപ്പോള്‍ അതിനെ കള്ളക്കേസെന്ന തരത്തില്‍ ചിത്രീകരിക്കുകയായിരുന്നു. ഷാജന് സ്കറിയയും മറുനാടന്‍ മലയാളിയും വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ മോശമായി തനിക്കെതിരെ നിരന്തരം വാര്‍ത്തകള്‍ നല്‍കിയെന്ന് മയൂഖ വെളിപ്പെടുത്തുന്നു.
2012 ഒളിമ്പിക്സില്‍ യോഗ്യതക്ക് ശേഷം ലണ്ടനില്‍ പോയി പരിശീലനം നടത്തുന്നതിന് കേന്ദ്രത്തിന്റെ ഫണ്ട് റീലിസ് ചെയ്യുന്നതിന് ഷാജനും തന്റെ സുഹൃത്തും സീനിയര്കൂടിയായിരുന്ന ഷാജന്റെ ഭാര്യ ബോബി അലോഷ്യസും സമീപിച്ചിരുന്നു. തന്റെ പേരില്‍ കേന്ദ്രത്തില്‍ നിന്ന് പണം റിലീസ് ചെയ്യുകയായിരുന്നു ഷാജന്റെ ഉദ്ദേശം എന്നതിനാല്‍ താന്‍ ആ ഓഫര്‍ നിരസിച്ചതും വ്യക്തി വൈരാഗത്തിനുള്ള കാരണമായെന്നും മയൂഖ കൂട്ടിച്ചേര്‍ത്തു.
ഈ കാലത്ത് തെറ്റായ വാര്‍ത്തകള്‍ ബോധപൂര്‍വം ചമച്ചുകൊണ്ട് സമൂഹത്തിലെ മാന്യമ്മാരെ വ്യക്തിഹത്യ ചെയ്യുകയാണെന്നും, ഇത്തരത്തില്‍ വാര്‍ത്തകള്‍ ചെയ്യുന്നവരെ സമൂഹം ഒറ്റക്കെട്ടായി എതിര്‍ക്കണമെന്നും തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുന്ന മറുനാടന്‍ മലയാളി പോലെയുള്ള ചാനലുകളെ പൂര്‍ണമായും ഒഴിവാക്കണമെന്നും മയൂഖ ആവശ്യപ്പെട്ടു.