സംവിധായകൻ അലി അക്ബർ (രാമസിംഹൻ) ബിജെപി വിട്ടു. സംസ്ഥാന ബിജെപി അധ്യക്ഷനാണ് ഇമെയിൽ വഴിയാണ് അലി അക്ബർ രാജിക്കത്ത് കൈമാറിയത്. സംവിധായകൻ രാജസേനനും നടൻ ഭീമൻ രഘുവിനും പിന്നാലെയാണ് അലി അക്ബറും ബിജെപി വിടുന്നത്. ദേശിയ നേതൃത്വത്തിന് കേരളത്തിലെ പ്രശ്നങ്ങൾ അറിയാം. കലാകാരൻമാർക്ക് അർഹമായ പരിഗണന നൽകുന്നില്ലെന്നും തെരഞ്ഞെടുപ്പുകളിലെ പ്രദർശന വസ്തു അല്ല കലാകാരൻമാരെന്നും അലി അക്ബർ പറയുന്നു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ബിജെപി വിട്ട കാര്യം അറിയിച്ചത്.
ഫേസ്ബുക്ക് കുറിപ്പ്:
ഞാനെങ്ങോട്ടും പോയിട്ടില്ല, പോകുന്നുമില്ല അതിനെ ചൊല്ലി കലഹം വേണ്ട, ഇവിടെത്തന്നെ ഉണ്ട്, ഒരു കച്ചവടത്തിനും ഇല്ല, ഒന്നും നേടാനുമില്ല,
പഠിച്ച ധർമ്മത്തോടൊപ്പം ചലിക്കുക
അത്രേയുള്ളൂ. അതിന് ഒരു സംഘടനയും വേണ്ട സത്യം മാത്രം മതി..
ഇന്ന് രാവിലെ മുതൽ പത്രക്കാർ വിളിക്കുന്നുണ്ട് ആർക്കും ഒരു ഇന്റർവ്യൂവും ഇല്ല..
രാജി വച്ചിട്ട് കുറച്ചു ദിവസമായി..ഇപ്പോൾ പുറത്തു വന്നു അത്രേയുള്ളൂ…
ധർമ്മത്തോടൊപ്പം ചലിക്കണമെങ്കിൽ ഒരു ബന്ധനവും പാടില്ല എന്നത് ഇപ്പോഴാണ് ബോധ്യമായത്, അതുകൊണ്ട് കെട്ടഴിച്ചു മാറ്റി
അത്രേയുള്ളൂ…
കലഹിക്കേണ്ടപ്പോൾ
മുഖം നോക്കാതെ കലഹിക്കാലോ…
സസ്നേഹം
രാമസിംഹൻ
ഹരി ഓം