തിരുവനന്തപുരം: കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ തന്നെ കെപിസിസി ഓഫീസിലേക്ക് വിളിപ്പിച്ചത് മഴ വൈകുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്റെ പരിഹാസം. ജൂണ്‍ അഞ്ചായിട്ടും മഴ പെയ്യാത്തതിനെ കുറിച്ച് ആരും ചോദിക്കുന്നില്ലെന്ന് വി ഡി സതീശന്‍ കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. പ്രതിപക്ഷ നേതാവ് വെളിവില്ലാതെ നടത്തിയ ഈ പരാമര്‍ശം മുന്‍ നിര്‍ത്തിയായിരുന്നു ഹസ്സന്റെ പരിഹാസം.
പുന:സംഘടനയെ ചൊല്ലി കോണ്‍ഗ്രസില്‍ നടക്കുന്ന ഏറ്റുമുട്ടല്‍ രൂക്ഷമായിരിക്കുകയാണ്. പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യുന്ന സതീശനും സുധാകരനും എതിരെ സംയുക്ത നീക്കത്തിനാണ് എ, ഐ ഗ്രൂപ്പുകളുടെ തീരുമാനം. ഇരു ഗ്രൂപ്പ് നേതാക്കളും വെള്ളിയാഴ്ച തിരുവനന്തപുരത്ത് യോഗം ചേര്‍ന്നു. സതീശനും സുധാകരനുമെതിരെ ഹൈക്കമാന്‍ഡിന് പരാതി നല്‍കാന്‍ യോഗം തീരുമാനിച്ചു.
തങ്ങള്‍ക്കെതിരായ നീക്കത്തിലെ അപകടം മണത്ത സുധാകരന്‍ നേതാക്കളെ ഒറ്റക്കൊറ്റക്ക് ചര്‍ചക്ക് വിളിച്ചു. ഈ ചര്‍ച്ച കഴിഞ്ഞിറങ്ങിയപ്പോഴാണ് കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് കെപിസിസി പ്രസിഡണ്ട് വിളിപ്പിച്ചതെന്ന് ഹസ്സന്‍ മാധ്യമങ്ങളോട് പറഞ്ഞത്. പ്രകൃതിയെയും കാലാവസ്ഥാ വ്യതിയാനത്തെയും കുറിച്ചാണ് പ്രസിഡണ്ട് പ്രധാനമായും ചോദിച്ചത്. ഇത്രയും ദിവസമായിട്ടും മഴ പെയ്യാത്തതായിരുന്നു പ്രധാന ചര്‍ച്ചാ വിഷയം. കൂട്ടത്തില്‍ അല്‍പം സംഘടനാ കാര്യങ്ങളും ചര്‍ച്ച ചെയ്‌തെന്നും ഹസന്‍ പരിഹസിച്ചു.
കോണ്‍ഗ്രസില്‍ ഏറെ പ്രശ്‌നങ്ങളുണ്ട്. അത് ഹൈക്കമാന്റിനെ അറിയിക്കും. അത്തരം വിഷയങ്ങള്‍ കെപിസിസി പ്രസിഡന്റിനോട് സംസാരിക്കേണ്ട കാര്യമില്ലെന്നും ഹസ്സന്‍ വ്യക്തമാക്കി. ഐ ഗ്രൂപ്പ് നേതാവ് രമേശ് ചെന്നിത്തലയുമായും കെപിസിസി ഓഫീസില്‍ സുധാകരന്‍ ചര്‍ച്ച നടത്തി. പ്രസിഡണ്ട് വിളിച്ചതു കൊണ്ടാണ് വന്നതെന്നും വിളിച്ചാല്‍ വരാതിരിക്കാന്‍ പറ്റില്ലെന്നും ചെന്നിത്തല പ്രതികരിച്ചു. സുധാകരനും സതീശനും തന്നിഷ്ട പ്രകാരം നടത്തിയ ബ്ലോക്ക് തല പുന:സംഘടനയിലുള്ള രോഷം ചെന്നിത്തല മറച്ചു വെച്ചില്ല.
അതേ സമയം പാര്‍ട്ടിക്കകത്തുള്ളത് ചെറിയ ചെറിയ കാറ്റാണെന്നും എല്ലാം പരിഹരിക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു. വിഷയം ഹൈക്കമാന്റിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും അക്കാര്യങ്ങള്‍ എന്താകുമെന്ന് നോക്കാം എന്നുമായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. എ ഗ്രൂപ്പിന്റെ നീക്കത്തില്‍ കടുത്ത നീരസമാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രകടിപ്പിച്ചത്. ഗ്രൂപ്പ് തര്‍ക്കത്തിലേക്ക് ഉമ്മന്‍ ചാണ്ടിയെ വലിച്ചിഴയ്ക്കരുതെന്നാണ് തിരുവഞ്ചൂരിന്റെ ഡിമാന്റ്. രോഗാവസ്ഥയില്‍ അദ്ദേഹത്തെ വിവാദ നായകനാക്കുന്നത് ക്രൂരതയാണ്. ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസിന്റെ പൊതുസ്വത്താണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
കെ സുധാകരന്റെ ഒത്താശയോടെ സംഘടന പിടിച്ചെടുക്കാനുള്ള സതീശന്റെ നീക്കം ചെറുക്കാന്‍ എ, ഐ ഗ്രൂപ്പുകള്‍ ധാരണയിലെത്തി. ഒരുമിച്ച് ഡല്‍ഹിയിലെത്തി മല്ലികാര്‍ജ്ജുന്‍ ഖാര്‍ ഗെയെ കാര്യങ്ങള്‍ ധരിപ്പിക്കാന്‍ തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ ചേര്‍ന്ന ഗ്രൂപ്പ് നേതാക്കളുടെ യോഗം തീരുമാനിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് അടക്കമുള്ള സ്ഥാനങ്ങളിലേക്ക് പൊതുസ്ഥാനാര്‍ഥിയെ നിര്‍ത്താനും തീരുമാനിച്ചു.
‘അനീതിക്കെതിരെ ഒറ്റക്കെട്ട്’ എന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ ഗ്രൂപ്പ് വ്യത്യാസങ്ങള്‍ മാറ്റിവച്ച് മുതിര്‍ന്ന നേതാക്കളാണ് ഒത്തു ചേര്‍ന്നത്. രമേശ് ചെന്നിത്തല, എം എം ഹസ്സന്‍, കെ സി ജോസഫ്, ബെന്നി ബഹനാന്‍, എം കെ രാഘവന്‍, ജോസഫ് വാഴയ്ക്കന്‍ തുടങ്ങി എ, ഐ ഗ്രൂപ്പുകളിലെ പ്രമുഖര്‍ പങ്കെടുത്തു. സതീശന്റെ കടന്നുകയറ്റം അനുവദിക്കില്ലെന്ന് ദേശീയ നേതൃത്വത്തെ അറിയിക്കും.
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പട്ടികയില്‍ എ, ഐ ഗ്രൂപ്പുകള്‍ പൂര്‍ണമായും തഴയപ്പെട്ടതോടെയാണ് പൊട്ടിത്തെറി തുടങ്ങിയത്. ചെന്നിത്തല ഉള്‍പ്പെടെ പരസ്യമായി രംഗത്തുവന്നു. എ ഗ്രൂപ്പില്‍ ഭിന്നതയില്ലെന്ന് തെളിയിച്ച് നേതാക്കള്‍ ഒന്നിച്ച് ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ചു, സതീശന്റെ വാശിമൂലമാണ് ഒട്ടേറെ പേര്‍ പുറത്തായതെനന്നാണ് സുധാകര പക്ഷത്തിന്റെ ന്യായീകരണം. നിശ്ചിത ബ്ലോക്കുകളില്‍ താന്‍ പറയുന്നവരെ പ്രസിഡന്റാക്കിയില്ലെങ്കില്‍ യോഗത്തില്‍നിന്ന് ഇറങ്ങിപ്പോകുമെന്ന് സതീശന്‍ നിലപാടെടുത്തു. ഒടുവില്‍ കെപിസിസി അധ്യക്ഷന്‍ വഴങ്ങി. അടുത്തബന്ധു, സഹപാഠി തുടങ്ങി പലതും പറഞ്ഞാണ് ശിങ്കിടികളെ തിരുകിക്കയറ്റിയത്. എറണാകുളത്തുമാത്രം ഒതുങ്ങിനിന്നിരുന്ന സതീശന്‍ ചില കെപിസിസി ഭാരവാഹികളുടെ സഹായത്തോടെ സ്വന്തം ഗ്രൂപ്പുണ്ടാക്കിയെന്നും സുധാകര പക്ഷം പറയുന്നു.
എന്നാല്‍, എല്ലാവരുമായും സംസാരിക്കുമെന്നും എല്ലാം പരിഹരിക്കുമെന്നും സുധാകരന്‍ പ്രതികരിച്ചു. അത് പതിവ് തട്ടിപ്പാണെന്നും തീരെ ഒഴിവാക്കാനാകാത്തവരുടെ പട്ടിക കൊടുത്താല്‍ ഡിസിസി ഭാരവാഹി പട്ടിക വരുമ്പോള്‍ പരിഹരിക്കാമെന്നതായിരിക്കും വാഗ്ദാനമെന്നും എ, ഐ ഗ്രൂപ്പ് നേതാക്കള്‍ പറഞ്ഞു.
പുനഃസംഘടനയില്‍ പൊട്ടിത്തെറിയുടെ വക്കില്‍ നില്‍ക്കുന്നതിനിടെ പുതുതായി നിയമിച്ച ബ്ലോക്ക് പ്രസിഡന്റുമാര്‍ക്കായി പഠനക്യാമ്പ് നടത്താന്‍ നീക്കമുണ്ട്. പരാതികള്‍ പരിഹരിക്കുംവരെ ക്യാമ്പ് നടത്തരുതെന്ന നേതാക്കളുടെ മുന്നറിയിപ്പ് അവഗണിച്ചാണ് നേതൃത്വത്തിന്റെ നീക്കം.
ബ്ലോക്ക് പ്രസിഡന്റ് നിയമനത്തില്‍ പരാതിയുമായി മുതിര്‍ന്ന നേതാക്കളടക്കം രംഗത്തെത്തിയിരുന്നു. പുനഃസംഘടനയില്‍ അവഗണിച്ചതായി എ ഗ്രൂപ്പ് നേതാക്കള്‍ പരസ്യ നിലപാടെടുത്തു. ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടിയുമായി ആലോചിച്ച് നേതൃത്വത്തെ സമീപിക്കാന്‍ നീക്കം നടത്തുന്നതിനിടെയാണ് ബ്ലോക്ക് പ്രസിഡന്റുമാര്‍ക്ക് ക്യാമ്പ് സംഘടിപ്പിക്കുന്ന അറിയിപ്പ് കെപിസിസി നേതൃത്വം പുറത്തിറക്കിയത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ ക്യാമ്പ് 12, 13 തീയതികളില്‍ ആലുവയിലും തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലേത് 14നും 15നും കോഴിക്കോടും നടക്കും. കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും പങ്കെടുക്കുമെന്നാണ് അറിയിപ്പ്.
ഡിസിസി യോഗങ്ങളില്‍പ്പോലും പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ച സാഹചര്യത്തില്‍ ക്യാമ്പുമായി സഹകരിക്കുന്നത് ആലോചിച്ചശേഷം മതിയെന്നാണ് എ ഗ്രൂപ്പിന്റെ നിലപാട്. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ ഒത്താശയോടെ സംഘടന പിടിച്ചെടുക്കാനുള്ള പ്രതിപക്ഷ നേതാവ് വി ഡി 1 സതീശന്റെ ശ്രമത്തിനെതിരെ ശക്തമായ നീക്കവുമായി എ, ഐ ഗ്രൂപ്പുകള്‍. ഒരുമിച്ച് ഡല്‍ഹിയിലെത്തി ദേശീയ അധ്യക്ഷനെ കാര്യങ്ങള്‍ ധരിപ്പിക്കാന്‍ തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ ചേര്‍ന്ന ഗ്രൂപ്പ് നേതാക്കളുടെ യോഗം തീരുമാനിച്ചു. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷപദവി ഉള്‍പ്പെടെ ഇനി തെരഞ്ഞെടുക്കേണ്ട സ്ഥാനങ്ങളിലേക്ക് പൊതുസ്ഥാനാര്‍ഥിയെ നിര്‍ത്താനും ധാരണയായി.
‘അനീതിക്കെതിരെ ഒറ്റക്കെട്ട്’ എന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ ഗ്രൂപ്പ് വ്യത്യാസങ്ങള്‍ മാറ്റിവച്ച് മുതിര്‍ന്ന നേതാക്കളാണ് യോഗം ചേര്‍ന്നത്. രമേശ് ചെന്നിത്തല, എം എം ഹസ്സന്‍, കെ സി ജോസഫ്, ബെന്നി ബഹനാന്‍, എം കെ രാഘവന്‍, ജോസഫ് വാഴയ്ക്കന്‍ തുടങ്ങി എ, ഐ ഗ്രൂപ്പുകളിലെ പ്രമുഖര്‍ പങ്കെടുത്തു. സതീശന്റെ അപ്രമാദിത്വം അനുവദിക്കാനാകില്ലെന്നാണ് തീരുമാനം.
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പട്ടികയില്‍ എ, ഐ ഗ്രൂപ്പുകള്‍ പൂര്‍ണമായും തഴയപ്പെട്ടതോടെയാണ് പൊട്ടിത്തെറി തുടങ്ങിയത്. ചെന്നിത്തലയടക്കം പരസ്യമായി രംഗത്തുവന്നു. എ ഗ്രൂപ്പില്‍ ഭിന്നതയില്ലെന്ന് തെളിയിച്ച് നേതാക്കള്‍ ഒന്നിച്ച് ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ചു. അതേസമയം, സതീശന്റെ വാശിമൂലമാണ് ഒട്ടേറെ പേര്‍ പുറത്തായതെന്ന് സുധാകരനൊപ്പമുള്ളവര്‍ പറയുന്നു. നിശ്ചിത ബ്ലോക്കുകളില്‍ താന്‍ പറയുന്നവരെ പ്രസിഡന്റാക്കിയില്ലെങ്കില്‍ യോഗത്തില്‍നിന്ന് ഇറങ്ങിപ്പോകുമെന്ന് സതീശന്‍ നിലപാടെടുത്തു. ഒടുവില്‍ കെപിസിസി അധ്യക്ഷന്‍ വഴങ്ങി. അടുത്തബന്ധു, സഹപാഠി തുടങ്ങി പല പരിഗണന പറഞ്ഞാണ് സ്വന്തം ആളുകളെ തിരുകിക്കയറ്റിയത്. എറണാകുളത്തുമാത്രം ഒതുങ്ങിനിന്നിരുന്ന സതീശന്‍ ചില കെപിസിസി ഭാരവാഹികളുടെ സഹായത്തോടെ സ്വന്തം ഗ്രൂപ്പുണ്ടാക്കിയെന്നും സുധാകരനെ അനുകൂലിക്കുന്നവര്‍ പറയുന്നു.
എന്നാല്‍, എല്ലാവരുമായും സംസാരിക്കുമെന്നും എല്ലാം പരിഹരിക്കുമെന്നും കെ സുധാകരന്‍ പ്രതികരിച്ചു. അത് പതിവ് തട്ടിപ്പാണെന്നും തീരെ ഒഴിവാക്കാനാകാത്തവരുടെ പട്ടിക കൊടുത്താല്‍ ഡിസിസി ഭാരവാഹി പട്ടിക വരുമ്പോള്‍ പരിഹരിക്കാമെന്നതായിരിക്കും വാഗ്ദാനമെന്നും എ, ഐ ഗ്രൂപ്പ് നേതാക്കള്‍ പറഞ്ഞു.
പുനഃസംഘടനയില്‍ പൊട്ടിത്തെറിയുടെ വക്കില്‍ നില്‍ക്കുന്നതിനിടെ പുതുതായി നിയമിച്ച ബ്ലോക്ക് പ്രസിഡന്റുമാര്‍ക്കായി പഠനക്യാമ്പുമായി കെപിസിസി നേതൃത്വം. പരാതികള്‍ പരിഹരിക്കുംവരെ ക്യാമ്പ് നടത്തരുതെന്ന നേതാക്കളുടെ മുന്നറിയിപ്പ് അവഗണിച്ചാണ് നേതൃത്വത്തിന്റെ നീക്കം.
ബ്ലോക്ക് പ്രസിഡന്റ് നിയമനത്തില്‍ പരാതിയുമായി മുതിര്‍ന്ന നേതാക്കളടക്കം രംഗത്തെത്തിയിരുന്നു. പുനഃസംഘടനയില്‍ അവഗണിച്ചതായി എ ഗ്രൂപ്പ് നേതാക്കള്‍ പരസ്യ നിലപാടെടുത്തു. ഇതിനിടയിലാണ് കേമ്പ് തീരുമാനം വന്നത്.