കൊച്ചി: വ്യാജവാര്‍ത്തകള്‍ പടച്ചുവിട്ട് കുപ്രസിദ്ധി നേടിയ മറുനാടന്‍ മലയാളി ചാനലിനെതിരെ വീണ്ടും പരാതി. വ്യാജവാര്‍ത്ത ചമച്ച് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പി വി ശ്രീനിജിന്‍ എംഎല്‍എയാണ് യൂട്യൂബ് ചാനലിനും ഷാജന് സ്കറിയയ്ക്കുമെതിരെ പരാതി നല്‍കിയത്. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയിരിക്കുന്നത്.
പ്രമുഖ വ്യവസായി എം എ യൂസഫ് അലി, ദേശിയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍, മകന് വിവേക് ഡോവല്‍ എന്നിവര്‍ക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ച കേസില്‍ മറുനാടന്‍ മലയാളിയുടെ എഡിറ്റര്‍ ഷാജന് സ്കറിയക്ക് ലക്നൗ കോടതിയുടെ വാറന്റ് നേരിടുമ്പോഴാണ് വീണ്ടുമൊരു പരാതി എത്തിയത്. നേരത്തെ കോടതി അയച്ച സമ്മന്‍സ് കൈപ്പറ്റിയതിന് ശേഷം ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് വാറന്റ് അയക്കാന്‍ കോടതി തീരുമാനിച്ചത്.