തൃശ്ശൂര്‍: എംഡിഎംഎയുമായി ബിജെപി പ്രവര്‍ത്തകയും സുഹൃത്തും പോലീസിന്റെ പിടിയില്‍. ചൂണ്ടല്‍ പുതുശ്ശേരി കണ്ണോത്ത് വീട്ടില്‍ സുരഭി, കണ്ണൂര്‍ തോയന് വീട്ടില്‍ പ്രിയ എന്നിവരാണ് കുന്നംകുളം പോലീസിന്റെ പിടിയിലായത്.
ഞായറാഴ്ച രാത്രി 8 മണിയോടെ കൂനമൂച്ചിയില്‍ നിന്ന് 17.5ഗ്രാം എംഡിഎംഎയുമായി എത്തിയവരാണ് അറസ്റ്റിലായത്. കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ ഇരുവരുടെയും വൈദ്യ പരിശോധന നടത്തി.