തിരുവനന്തപുരം: കെപിസിസി പ്രസിഡൻറ് കെ സുധാകരണും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഒപ്പമുള്ളത് അഴിമതിക്കാരെന്ന് വെളിപ്പെടുത്തലുമായി കോൺഗ്രസ് നേതാവ് വി എൻ ഉദയകുമാർ. കെ സുധാകരൻ്റെ അടുത്ത അനുയായിയും ഡിസിസി ജനറൽ സെക്രട്ടറിയും കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റുമാണ് വി എൻ ഉദയകുമാർ. കർഷക കോൺഗ്രസ് ഭാരവാഹികൾ അഴിമതിയിൽ ശിക്ഷിക്കപ്പെട്ടവരാണെന്നും വി ഡി സതീശൻ്റെ നോമിനികളാണ് അഴിമതിക്കാർ എന്നും ഉദയകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
രാഹുൽ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ഡിസിസി പ്രസിഡൻ്റ് പാലോട് രവി ലക്ഷങ്ങൾ കട്ടു. അഴിമതി ചോദ്യം ചെയ്യതിനാണ് തന്നെ പുറത്താക്കിയതെന്നും ഉദയകുമാർ പറഞ്ഞു. അഴിമതി നടത്തുന്നവർക്കെ കോൺഗ്രസിൽ നിൽക്കാനാകു. ജോഡോ യാത്രയിൽ പിരിച്ചെടുത്ത പണത്തിന് കണക്കില്ല. ജോഡോ യാത്രയിൽ 92 ലക്ഷം രൂപ പിരിച്ചു. ഇത് എവിടെ പോയി എന്ന് ഉദയകുമാർ ചോദിച്ചു.