ന്യൂഡല്‍ഹി: ദേവികുളം എംഎല്‍എ എ രാജയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധി ഉപാധികളോടെ സുപ്രീംകോടതി സ്റ്റേ ചെയ്തു. കേസ് പരിഗണിക്കുന്ന ജൂലൈ വരെയാണ് സ്റ്റേ. രാജയ്ക്ക് നിയമസഭാ നടപടികളില്‍ പങ്കെടുക്കാം. ഹര്‍ജിയില്‍ അന്തിമ തീര്‍പ്പ് ഉണ്ടാകുന്നത് വരെ ശമ്പളത്തിനോ, മറ്റ് അനുകൂല്യങ്ങള്‍ക്കോ അര്‍ഹത ഉണ്ടാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. വോട്ടവകാശവും ഉണ്ടാകില്ല.
പട്ടികജാതി സംവരണ മണ്ഡലമായ ദേവികുളത്ത് വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് എ രാജ മത്സരിച്ചതെന്ന യുഡിഎഫ് സ്ഥാനാര്‍ഥി ഡി കുമാറിന്റെ വാദം അംഗീകരിച്ചാണ് ഹൈക്കോടതി തെരഞ്ഞെടുപ്പ് റദ്ദാക്കിയത്.