ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ 157 പുതിയ നഴ്സിങ് കോളേജുകള്‍ അനുവദിച്ചപ്പോള്‍ കേരളത്തെ പൂര്‍ണമായി തഴഞ്ഞു. ഉത്തര്‍ പ്രദേശില്‍ 27 ഉം രാജസ്ഥാനില്‍ 23 ഉം മധ്യപ്രദേശില്‍ 14 ഉം നഴ്‌സിംഗ് കോളേജുകള്‍ അനുവദിച്ചപ്പോഴാണ് കേരളത്തോടുള്ള പരസ്യമായ വെല്ലുവിളി.
രാജ്യത്തിനകത്തും വിദേശ രാജ്യങ്ങളിലേക്കും ഏറ്റവും കൂടുതല്‍ നഴ്‌സുമാരെ സംഭാവന ചെയ്യുന്ന സംസ്ഥാനമാണ് കേരളം. കര്‍ത്തവ്യ നിര്‍വഹണത്തിലും തൊഴില്‍ നൈപുണ്യത്തിലും കേരളത്തിലെ നഴ്‌സുമാര്‍ അന്താരാഷ്ട്ര തലത്തില്‍ പ്രശംസ പിടിച്ചു പറ്റുന്നു. എന്നിട്ടു 157 നഴ്‌സിംഗ് കോളേജില്‍ ഒന്നുപോലും കേരളത്തിന് മാറ്റി വെച്ചില്ല. ബിജെപി ഇതര കക്ഷികള്‍ ഭരണത്തിലുള്ള തെലങ്കാനയും ഡല്‍ഹിയും ഇക്കൂട്ടത്തില്‍ അവഗണിക്കപ്പെട്ടു.
യോഗിയുടെ യുപി 27 കോളേജ് കൈക്കലാക്കിയപ്പോള്‍ രാജസ്ഥാന് 23 എണ്ണം കിട്ടി. രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണിത്. രാജസ്ഥാന് ബിജെപി ഭരിക്കുന്ന മധ്യപ്രദേശിന് 14 എണ്ണം കിട്ടി. ബിഹാറിന് എട്ടും ജമ്മു കശ്മീരിനും ഒഡിഷയ്ക്കും ഏഴു വീതവും കോളേജ് കിട്ടി. അസം, ജാര്‍ഖണ്ഡ്, ഗുജറാത്ത്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങള്‍ക്ക് അഞ്ച് കോളേജുകള്‍ വീതം അനുവദിച്ചു. കര്‍ണാടകം, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ നാലുവീതവും ആന്ധ്ര, ഹിമാചല്‍, പഞ്ചാബ് സംസ്ഥാനങ്ങളില്‍ മൂന്നുവീതവും കോളേജ് അനുവദിച്ചു. കേരളത്തോട് നരേന്ദ്ര മോദി ഗവണ്‍മെന്റ് സ്വീകരിക്കുന്ന ശത്രുതാപരമായ നിലപാടിന്റെ ഭാഗമാണ് ഈ നടപടി.