തിരുവനന്തപുരം: കേരള സന്ദര്‍ശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് 100 ചോദ്യങ്ങളുമായി ഡിവൈഎഫ്‌ഐ സംഘടിപ്പിക്കുന്ന യങ് ഇന്ത്യ ക്യാമ്പയിന് ഞായറാഴ്ച തുടക്കമായി. എറണാകുളത്ത് കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയം ഗ്രൗണ്ടില്‍ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഞായറാഴ്ചയും ഇടുക്കി, മലപ്പുറം ജില്ലകളില്‍ തിങ്കളും വയനാട്ടില്‍ ചൊവ്വാഴ്ചയുമാണ് പരിപാടി ഒരുക്കിയിരിക്കുന്നത്.
വര്‍ഷങ്ങളായി മാധ്യമങ്ങളെ കാണാന്‍ തയ്യാറാകാത്ത മോദിക്ക് മുന്‍പില്‍ യുവജനം നേരിടുന്ന പ്രശ്‌നങ്ങള്‍ ചോദിക്കുകയാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. തൊഴിലില്ലായ്മ, ലിംഗ അസമത്വം, ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം, കാര്‍ഷിക നിയമം, വിലക്കയറ്റം, പൗരത്വ നിയമം, സ്വകാര്യവല്‍ക്കരണം, കരാര്‍വല്‍ക്കരണം തുടങ്ങി കാലിക പ്രസക്തമായ ചോദ്യങ്ങളാണ് ക്യാമ്പിനില്‍ ഉയരുന്നത്.