കൊച്ചി: കേരളാ കോണ്‍ഗ്രസ് വിട്ട പത്തനംതിട്ട ജില്ല മുന്‍ പ്രസിഡന്റും യുഡിഎഫ് ജില്ലാ ചെയര്‍മാനുമായിരുന്ന വിക്ടര്‍ ടി തോമസ് ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കര്‍ ഷാള്‍ അണിയിച്ച് വിക്ടര്‍ ടി തോമസിനെ സ്വീകരിച്ചു.
യുഡിഎഫില്‍ കാലുവാരല്‍ അല്ലാതെ മറ്റൊന്നും നടക്കുന്നില്ല. പഞ്ചായത്ത് അംഗങ്ങള്‍ പോലും ആകാന്‍ കഴിവില്ലാത്തവരെയാണ് സ്ഥാനാര്‍ത്ഥികളാക്കുന്നത്. യുഡിഎഫില്‍ വളരെക്കാലമായി താൻ അസംതൃപ്തനായിരുന്നെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വിക്ടര്‍ ടി തോമസ് ബിജെപിയില്‍ എത്തിയത് കേരളത്തില്‍ വരാനിരിക്കുന്ന മാറ്റത്തിൻ്റെ സൂചനയാണെന്ന് പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.