അടിമാലി: കേരളത്തിൽ ഒട്ടാകെ മികച്ച ഇന്റർനെറ്റ് കണക്റ്റിവിറ്റി ഒരുക്കുന്നതിനും ദരിദ്ര കുടുംബങ്ങളിൽ സൗജന്യമായി ഇന്റർനെറ്റ് എത്തിക്കുന്നതിനും ലക്ഷ്യമിടുന്ന കെ ഫോൺ പദ്ധതി യാഥാർഥ്യമാക്കി അടിമാലി പഞ്ചായത്ത്. വനാതിർത്തിയോട് ചേർന്ന് കിടക്കുന്ന അടിമാലി കൊരങ്ങാട്ടിയിലാണ് പഞ്ചായത്തിലെ ആദ്യ സൗജന്യ കണക്ഷൻ നൽകിയത്. സംസ്ഥാന സർക്കാരിൻ്റെ അഭിമാന പദ്ധതിയായ കെ ഫോൺ കേരള വിഷൻ്റെ സഹായത്തോടെയാണ് പ്രാവർത്തികമാക്കുന്നത്.
ദേവികുളം താലൂക്കിലെ അടിമാലി പഞ്ചായത്തിൽ ആദ്യ കണക്ഷൻ ലഭിച്ചത് കൊരങ്ങാട്ടി ആദിവാസി കോളനി ഊരുമൂപ്പൻ പി കെ ബിനുമോനാണ്. മോഡവും കണക്ഷനും നൽകി പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ സി ഡി ഷാജി ഉദ്ഘാടനം ചെയ്തു.