തിരുവനന്തപുരം: മഹിളാ കോണ്‍ഗ്രസ് നേതാവിനോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി ജനറല്‍ സെക്രട്ടറിയും ബിന്ദു കൃഷ്ണയുടെ ഭര്‍ത്താവുമായ കൃഷ്ണകുമാറിനെതിരെ കേസെടുത്തു. കെപിസിസി ആസ്ഥാനത്തുവെച്ച് കൃഷ്ണകുമാര്‍ അപമര്യാദയായി പെരുമാറിയെന്നാണ് മഹിളാ കോണ്‍ഗ്രസ് നേതാവ് സുനിതാ വിജയന്റെ പരാതി.
കൃഷ്ണ കുമാര്‍ തന്നെ കേട്ടാല്‍ അറയ്ക്കുന്ന തെറി വിളിച്ചെന്നും സുനിത പരാതിപ്പെട്ടു. കോണ്‍ഗ്രസ് എപ്പോഴും വേട്ടക്കാര്‍ക്കൊപ്പമാണെന്നും ജെബി മെത്തര്‍ വാലാട്ടിപ്പക്ഷിയാണെന്നും സുനിത വിജയന് തുറന്നടിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് കൃഷ്ണകുമാര്‍ മോശമായി പെരുമാറിയത്.
മഹിളാ കോണ്‍ഗ്രസ് ഭാരവാഹി തര്‍ക്കമാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്. രമേശ് ചെന്നിത്തല വിഭാഗം നേതാവ് സുനിതാ വിജയനെയാണ് മഹിളാ കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷ പദവിയില്‍ പരിഗണിച്ചിരുന്നത്. ബിന്ദുകൃഷ്ണ ഇത് തടയുകയായിരുന്നു.