തിരുവനന്തപുരം : ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് മുഹമ്മദ് റിയാസിനോട് അസൂയ കലര്‍ന്ന വിദ്വേഷമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. മുഹമ്മദ് റിയാസ് ജനങ്ങള്‍ വോട്ട് ചെയ്ത് ജയിപ്പിച്ചയാളാണെന്ന് സുരേന്ദ്രന് ഓര്‍ക്കണം. എത്ര തെരഞ്ഞെടുപ്പില്‍ മത്സരിച്ചു എന്നത് സുരേന്ദ്രന് പോലും ഓര്‍മ്മ കാണില്ല.
എല്ലാ തെരഞ്ഞെടുപ്പിലും സുരേന്ദ്രൻ കനത്ത തോൽവിയാണ് ഏറ്റുവാങ്ങിയത്. ജനങ്ങൾ തിരസ്കരിച്ച വ്യക്തിയാണ് സുരേന്ദ്രൻ. സുരേന്ദ്രനെയും സുരേന്ദ്രൻ്റെ പാർട്ടിയെയും കേരളം എന്നേ തള്ളിക്കളഞ്ഞതാണ്. പ്രത്യേക ദിവസങ്ങളിൽ മതന്യൂനപക്ഷ വിഭാഗങ്ങളുടെ വീടുകളിലേക്ക് പോകേണ്ടിവന്നു എന്നത് ബിജെപി എത്ര കണ്ട് ജനങ്ങളിൽ നിന്നും ഒറ്റപ്പെട്ടിരിക്കുന്നു എന്നതിന്റെ തെളിവാണ്.
വീട്ടിൽ അതിഥികൾ വന്നാൽ സ്വീകരിച്ചിരുത്തുന്നത് കേരളീയരുടെ സംസ്കാരത്തിൻ്റെ ഭാഗമാണ്. അങ്ങിനെ ആരെങ്കിലും സ്വീകരിച്ചതിൻ്റെ പേരിൽ കെ സുരേന്ദ്രനും ബിജെപിയും മലർപ്പൊടിക്കാരൻ്റെ ദിവാസ്വപ്നം കാണേണ്ടെന്നും ശിവൻ കുട്ടി പറഞ്ഞു.