ന്യൂഡൽഹി: മീഡിയ വൺ ചാനലിന് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ സംപ്രക്ഷണ വിലക്ക് സുപ്രീംകോടതി റദ്ദാക്കി. നാലാഴ്ചയ്ക്കകം ചാനലിന് ലൈസൻസ് പുതുക്കി നൽകാനും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ച് ഉത്തരവിട്ടു.
സർക്കാരിൻ്റെ നയങ്ങളെയും നടപടികളെയും വിമർശിക്കുന്നത് ദേശവിരുദ്ധമായി ചിത്രീകരിക്കാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ആഭ്യന്തര മന്ത്രാലയത്തിൻ്റെ സുരക്ഷാ ക്ലിയറൻസില്ലെന്ന പേരിലാണ് ചാനലിൻ്റെ സംപ്രേഷണം ജനുവരി 31ന് വിലക്കിയത്. വിലക്കിനെതിരെ നൽകിയ ഹർജി ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും തള്ളി. ഇതിനെതിരെ മീഡിയാ വൺ സമർപ്പിച്ച സ്പെഷ്യൽ ലീവ് ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.