തിരുവനന്തപുരം: പിഴയായി 1000 കോടി രൂപ പിരിക്കാൻ മോട്ടോർ വാഹന വകുപ്പിന് സർക്കാർ നിർദേശമെന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഫേസ്ബുക്കിലൂടെയാണ് വാർത്ത വ്യാജമാണെന്ന് മന്ത്രി അറിയിച്ചത്.
ഗതാഗത നിയമ ലംഘനങ്ങൾക്ക് ജനങ്ങളിൽ നിന്ന് പിഴയായി ഈ വർഷം 1000 കോടി രൂപ പിരിച്ചെടുക്കാൻ മോട്ടോർ വാഹനവകുപ്പിന് സർക്കാറിൻ്റെ ടാർഗറ്റെന്നാണ് മീഡിയ വൺ വാർത്ത നൽകിയത്. ഓൺലൈനിലും വീഡിയോ സ്റ്റോറിയുമായി വാർത്ത വൻ തോതിലാണ് പ്രചരിപ്പിച്ചത്. ഇതോടെ ജനങ്ങളിലും തെറ്റിദ്ധാരണ പരന്നു. ശേഷമാണ് മന്ത്രി വിശദീകരണം നൽകിയത്. വ്യാജ വാർത്ത തള്ളിക്കളയണമെന്ന മന്ത്രി ആവശ്യപ്പെട്ടു.