കൊച്ചി: ദേവികുളം എംഎൽഎ എ രാജയുടെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കിയ ഹൈക്കോടതി വിധിക്ക് ഇടക്കാല സ്റ്റേ അനുവദിച്ചു. ഹൈക്കോടതി തന്നെയാണ് 10 ദിവസം വരെ ഇടക്കാല സ്റ്റേ അനുവദിച്ചത്. സുപ്രീംകോടതിയെ സമീപിക്കുന്നതിനാണ് ഇടക്കാല സ്റ്റേ. കഴിഞ്ഞ ദിവസമാണ് എ രാജ എംഎൽഎയുടെ വിജയം കോടതി റദ്ദാക്കിയത്.
ജസ്റ്റീസ് പി സോമരാജൻ്റെ ബെഞ്ചാണ് സ്റ്റേ അനുവദിച്ചത്. സുപ്രീംകോടതിയെ സമീപിക്കുന്നതിനും കൂടിയാണ് സ്റ്റേ. ഈ കാലയളവിൽ എം.എൽ.എ എന്ന നിലയിൽ ഒരുവിധ പ്രതിഫലവും പറ്റാൻ പാടില്ല.
സംവരണ സീറ്റായ ദേവികുളത്ത് സംവരണ വിഭാഗക്കാരനല്ലാത്തയാളാണ് മത്സരിച്ചതും വിജയിച്ചതും എന്ന ഹർജിക്കാരൻ്റെ വാദത്തിലാണ് എ രാജയുടെ വിജയം ഹൈക്കോടതി റദ്ധാക്കിയത്. എ രാജ എസ് സി വിഭാഗത്തിൽപ്പെട്ട ആളല്ലെന്നും പരിവർത്തിത ക്രൈസ്തവ വിഭാഗത്തിൽ പെട്ട ആളാണെന്നും ഹർജിക്കാരൻ വധിച്ചിരുന്നു. രേഖകൾ പരിശോധിച്ച കോടതി ഹർജിക്കാരൻ്റെ വാദങ്ങൾ ശരിയെന്ന് ബോധ്യപ്പെട്ട ശേഷം അയോഗ്യത വിധിക്കുകയായിരുന്നു.