ഇടുക്കി: ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കി എ.രാജയെ എംഎൽഎ സ്ഥാനത്തുനിന്നും അയോഗ്യനാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിപിഎം സുപ്രീംകോടതിയെ സമീപിക്കും. സംഭവത്തെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വർഗീസ് പ്രതികരിച്ചു.
കോൺഗ്രസിൻ്റെ രാഷ്ട്രീയ അക്രമത്തെ ആ നിലയിൽ പ്രതിരോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജയ്ക്കെതിരായ കോൺഗ്രസ് ആരോപണം ജനങ്ങൾ തള്ളിയതാണ്. രാജ സംവരണത്തിന് യോഗ്യനാണ് എന്നും അദ്ദേഹം പറഞ്ഞു.
പട്ടികജാതി സമൂഹത്തെ വഞ്ചിക്കുകയാണ് സിപിഎം ചെയ്തതെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പരാമർശം മറുപടി അർഹിക്കുന്നില്ല. വി.ഡി സതീശന് മീഡിയ മാനിയയാണ്. ഇത്രമേൽ നിലവാരമില്ലാത്ത ഒരു പ്രതിപക്ഷ നേതാവ് മുൻപ് ഉണ്ടായിട്ടില്ല എന്നും സി.വി. വർഗീസ വിമർശിച്ചു.