തിരുവനന്തപുരം: കൊച്ചി കോർപറേഷന് 100 കോടി രൂപ പിഴ ചുമത്തിയ ദേശീയ ഹരിത ട്രിബൂണൽ ഉത്തരവ് ഗൗരവത്തോടെ കാണുന്നതായി തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. ബ്രഹ്മപുരം തീപ്പിടുത്തത്തിൻ്റെ പശ്ചാത്തലത്തിലാണ് ദേശീയ ഹരിത ട്രിബൂണലിൻ്റെ നടപടി. കോർപറേഷൻ ചീഫ് സെക്രട്ടറിക്കാണ് പിഴ അടയ്ക്കേണ്ടത്.
മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് ഹരിത ട്രിബൂണൽ നേരത്തേ കേരളത്തെ പ്രശംസിച്ചത് മന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തെ പല സംസ്ഥാനങ്ങൾക്കും ഭീമമായ തുക പിഴ ചുമത്തിയപ്പോഴാണ് കേരളത്തെ പ്രശംസിച്ചത്. ഉത്തരവ് പഠിച്ച ശേഷം മറ്റു നടപടികളെക്കുറിച്ച് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.