തിരുവനന്തപുരം: നിയമസഭയിലെ അക്രമത്തിന് ചുക്കാൻപിടിച്ചതിൽ നിന്ന് രക്ഷപ്പെടാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പച്ചക്കള്ളം പറയുകയാണെന്ന് എംഎൽഎമാരായ എച്ച് സലാമും കെ എം സച്ചിൻദേവും വാർത്താസമ്മേളനത്തിൽ പറഞ്ഞു.
“ഭരണകക്ഷി എംഎൽഎമാർ വനിതാ എംഎൽഎമാരെപ്പോലും ആക്രമിച്ചതായി തൻ്റെയും സച്ചിൻ്റെയും പേര് എടുത്തുപറഞ്ഞാണ് പ്രതിപക്ഷ നേതാവ് പ്രതികരിച്ചത്. ഭരണപക്ഷ എംഎൽഎമാരിൽ ആരെങ്കിലും ആക്രമിക്കുന്ന തെളിവുകളോ ദൃശ്യങ്ങളോ ഉണ്ടെങ്കിൽ പുറത്തുവിടണം. കെ കെ രമയെയും തിരുവഞ്ചൂർ രാധാകൃഷ്ണനെയും കെ കെ രമയെയും അടക്കം ആക്രമിച്ചെന്നാണ് പ്രതിപക്ഷ നേതാവിൻ്റെ ആരോപണം. ഇതേ ചോദ്യത്തോട് ഇവർ രണ്ടുപേരും ആദ്യഘട്ടത്തിൽ ഇല്ലായെന്നാണ് പറഞ്ഞത്. പിന്നീട് ഇത് മാറ്റിപറയുകയായിരുന്നു. ഇതിൽതന്നെ ഗൂഢാലോചന വ്യക്തമാ ന്നെന്ന് എച്ച് സലാം പറഞ്ഞു.
സഭയിൽ പ്രതിപക്ഷനേതാവിൻ്റെ പ്രസംഗങ്ങളിൽ ഇടപെടുകയും തെറ്റുകൾ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നതിനാൽ തങ്ങളെ ലക്ഷ്യംവച്ചാണ് പേരുകൾ പറഞ്ഞതെന്ന് സച്ചിൻദേവ് പറഞ്ഞു.