കൊച്ചി: ജില്ലാ കളക്ടർമാർക്ക് സ്ഥലംമാറ്റി സർക്കാർ ഉത്തരവായി. നാല് ജില്ലാ കള്കടർമാരെ സ്ഥലം മാറ്റിക്കൊണ്ടാണ് ഐഎഎസ് തലത്തിലെ അഴിച്ചുപണിയിൽ സർക്കാർ ഉത്തരവിറങ്ങിയത്.
എറണാകുളം ജില്ലാ കളക്ടർ രേണു രാജിനെ വയനാട് ജില്ലാ കളക്ടറായിട്ടാണ് നിയമനം. ചീഫ് സെക്രട്ടറിയുടെ ഓഫീസിലെ സ്റ്റാഫ് ഓഫീസറായിരുന്ന എൻഎസ്കെ ഉമേഷാണ് പുതിയ എറണാകുളം ജില്ലാ കളക്ടർ. തൃശൂർ കളക്ടറായിരുന്ന ഹരിത വി കുമാറിന് ആലപ്പുഴയിലേക്കാണ് മാറ്റം. ആലപ്പുഴ കളക്ടറായിരുന്ന വിആർകെ തേജയ്ക്കാണ് തൃശൂരിൻ്റെ ചുമതല. വയനാട് കളക്ടറായിരുന്ന ഗീത എ കോഴിക്കോട് കളക്ടറായി. ചീഫ് സെക്രട്ടറിയുടെ ഓഫീസിലെ ചീഫ് ഓഫീസറായി സ്നേഹിൽ കുമാർ സിംഗിനെ നിയമിച്ചു. ധനവകുപ്പിലെ സ്പെഷ്യൽ ഓഫീസറായ മൊഹമ്മദ് വൈ സഫൈറുള്ളയ്ക്ക് ഇ ഹെൽത്തിൻ്റെ പൂർണചുമതല കൂടി നൽകി.