കൊച്ചി: ഏഷ്യാനെറ്റിനെതിരായ ആരോപണം അതീവ ഗുരുതരമെന്ന് ഹെെക്കോടതി. പോലീസ് സംരക്ഷണമാവശ്യപ്പെട്ട് ഏഷ്യാനെറ്റ് നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് എൻ നഗരേഷ് ഇത് വ്യക്തമാക്കിയത്. ആവശ്യമായി പരിശോധനകൾ പോലീസിന് നടത്താം. അക്രമ സംഭവങ്ങൾ ഉണ്ടായാൽ ആവശ്യമായ സംരക്ഷണം പോലീസ് നൽകണമെന്ന് കോടതി ഉത്തരവായി. കോടതി ഉത്തരവ് പോലീസ് റെയ്ഡിന് തടസ്സാമാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഏഷ്യാനെറ്റിന്റെ ഓഫീസിൽ പ്രതിഷേധം നടത്തിയവർ അറസ്റ്റിലായിട്ടുണ്ടെന്ന് പോലീസ് കോടതിയിൽ വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ചാനൽ സംപ്രേഷണം ചെയ്ത ‘നർക്കോട്ടിക് ഈസ് എ ഡേർട്ടി ബിസിനസ്സ്’ എന്ന റോവിംഗ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയ പതിനാല് വയസ്സുള്ള പെൺകുട്ടിയുടേതായ അഭിമുഖം വ്യാജമായി ചിത്രീകരിച്ചതാണെന്ന പി.വി അൻവർ എംഎൽഎയുടെ പരാതിയിലാണ് പോലീസ് അന്വേഷണം നടക്കുന്നത്.