തിരുവനന്തപുരം: ഏഷ്യാനെറ്റിൻ്റെ വ്യാജ വീഡിയോയിൽ പ്രതീകാത്മകം എന്ന് എഴുതിയിരുന്നോ എന്ന് പരിശോധിക്കണമെന്ന് നിയമസഭയിൽ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ലോകത്താകമാനമുള്ള ടി വി ചാനലുകളിൽ കൃത്രിമമായി ദൃശ്യങ്ങൾ സൃഷ്ടിച്ച് സംപ്രേഷണം ചെയ്താൽ പ്രതീകാത്മകം എന്ന് തുടർച്ചയായി എഴുതി കാണിക്കും. അതാണ് രീതി മുൻ പ്രതിപക്ഷ നേതാവ് കൂടിയായ ചെന്നിത്തല പറഞ്ഞു.
പെൺകുട്ടിയെ ഉപയോഗിച്ച് വ്യാജ വീഡിയോ നിർമിച്ച് സംപ്രേഷണം ചെയ്ത ഏഷ്യാനെറ്റിനെതിരെയുള്ള പരാതിയെ തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയ സംഭവത്തിനെതിരെ UDF -കൊണ്ടുവന്ന അടിയന്തര പ്രമേയ അവതരണ ഘട്ടത്തിലായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. ചെന്നിത്തലയുടെ ഇടപെടൽ ഏഷ്യാനെറ്റിനെ ന്യായീകരിച്ചു കൊണ്ടിരുന്ന പ്രതിപക്ഷത്തെ അമ്പരപ്പിച്ചു.