തിരുവനന്തപുരം: സാക്ഷരതാ പ്രേരക്മാരുടെ വേതനത്തിൽ 2022 സെപ്തംബർ മുതൽ ഉണ്ടായിരുന്ന കുടിശ്ശിക കൊടുത്തു തീർക്കുന്നതിന് 4.78 കോടി രൂപ അനുവദിച്ചതായി വിദ്യാഭ്യാസ -തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഈ തുക ഉപയോഗിച്ച് 2022 ഡിസംബർ വരെയുള്ള ഓണറേറിയം പൂർണ്ണമായും വിതരണം ചെയ്തതായും ജനുവരിയിലെ തുക വിതരണം ചെയ്യാൻ നടപടി സ്വീകരിച്ചു വരികയാണെന്നും പി പി ചിത്തരഞ്ജൻ എംഎൽഎ യുടെ സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു.
പുനർ വിന്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഠിക്കാൻ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോർട്ട് സമർപ്പിക്കുന്ന മുറയ്ക്ക് സർക്കാർ തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു.
2023 ജനുവരിയിലെ കണക്കുപ്രകാരം 1699 വിദ്യാകേന്ദ്രങ്ങളിലായി 1698 സാക്ഷരതാ പ്രേരക്മാർ പ്രവർത്തിക്കുന്നുണ്ട്. ഗ്രാമ/ബ്ലോക്ക് പഞ്ചായത്ത്, കോർപ്പറേഷൻ/ മുനിസിപ്പാലിറ്റി തലങ്ങളിലാണ് ഇവർ പ്രവർത്തിച്ചു വരുന്നത്. ആദ്യ ഘട്ടത്തിൽ ഒരു വിഭാഗം പ്രേരക്മാർ മാത്രമാണുണ്ടായിരുന്നത്. അവർക്ക് 300 രൂപയായിരുന്നു ഓണറേറിയം. നോഡൽ പ്രേരക്, അസിറ്റ9റ് പ്രേരക്, തുട4വിദ്യാ കേന്ദ്രം പ്രേരക്, അസിസ്റ്റ9റ് തുട4 വിദ്യാകേന്ദ്രം പ്രേരക് എന്നീ വിഭാഗങ്ങളാണ് ഇപ്പോഴുള്ളത്. നോഡൽ പ്രേരക് – 15000 രൂപ, അസിറ്റ9റ് പ്രേരക് – 12000 രൂപ,തുടർവിദ്യാക്രേന്ദ്രം പ്രേരക് – 12000 രൂപ, അസിറ്റ൯റ് തുടർ വിദ്യാക്രേന്ദ്രം പ്രേരക് – 10500 രൂപ എന്നിങ്ങനെയാണ് നിലവിൽ വേതനം.
2017 മാർച്ച് വരെ പ്രേരക്മാരുടെ ഓണറേറിയം അതത് ത്രിതല പഞ്ചായത്തുകളിൽ നിന്ന് അനുവദിക്കുകയും പ്രസ്തുത തുക സാക്ഷരതാമിഷൻ തിരികെ പഞ്ചായത്തുകൾക്ക് അനുവദിക്കുകയുമായിരുന്നു ചെയ്തുവന്നത്. 2019ൽ ഓണറേറിയം അനുവദിക്കുന്നതിന് ടാ4ഗറ്റ് നിശ്ചയിക്കുകയും ഓണറേറിയത്തിൻ്റെ 60% സംസ്ഥാന സ4ക്കാരും 40% സാക്ഷരതാമിഷൻ്റെ തനത് ഫണ്ടിൽ നിന്നും വഹിക്കാനും തീരുമാനിച്ചു. 2021 ഏപ്രിൽ ഒന്നു മുതൽ സാക്ഷരതാമിഷൻ തന്നെ നേരിട്ട് ഓണറേറിയം പ്രേരക്മാർമാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നൽകുകയാണ്.
31.03.2022ലെ തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ ഉത്തരവ് പ്രകാരം സാക്ഷരതാമിഷനു കീഴിൽ ജോലിചെയുന്ന സാക്ഷരതാ പ്രേരക്മാരെ തദ്ദേശസ്വയംഭരണ വകുപ്പിലേക്ക് പുനർ വിന്യസിക്കുന്നതിന് തത്വത്തിൽ അംഗീകാരം നൽകി. സേവന-വേതന വ്യവസ്ഥകളും ഭരണപരവും സാമ്പത്തികപരവുമായ കാര്യങ്ങൾ സംബന്ധിച്ചും സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി തദ്ദേശസ്വയംഭരണ അഡി. ചീഫ് സെക്രട്ടറി , ഓഫീസർ ഓൺ സ്പെ്ഷ്യൽ ഡ്യൂട്ടി ധനകാര്യ റിസോഴ്‌സ് വകുപ്പ്, പൊതുവിദ്യാഭ്യാസവകുപ്പ് സെക്രട്ടറി എന്നിവർ ഉൾപ്പെട്ട കമ്മിറ്റിയെ നിയോഗിച്ചു. കമ്മറ്റി ശുപാർശകളുടെ അടിസ്ഥാനത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെ നിലവിലെ വ്യവസ്ഥ പ്രകാരം ഓണറേറിയം അനുവദിക്കാനാണ് സർക്കാർ നിർദ്ദേശിച്ചിട്ടുള്ളത്.