റായ്പൂർ: പീഡനക്കേസ് പ്രതിയായ എൽദോസ് കുന്നപ്പിള്ളി എംഎൽഎക്കെതിരെ വീണ്ടും പരാതി. ജാമ്യവ്യവസ്ഥ ലംഘിച്ച് എൽദോസ് കുന്നപ്പിള്ളി കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ പങ്കെടുത്തതിനെതിരെയാണ് പരാതി. റായ്പൂരിലെ പ്ലീനറി സമ്മേളനത്തിൽ എൽദോസ് പങ്കെടുത്തത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്നും ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും പരാതിക്കാരി വ്യക്തമാക്കി.
പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടയാൾ കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ പങ്കെടുത്തുവെന്ന് ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധിക്കും കോൺഗ്രസ് നേതാക്കൾക്കും പരാതി നൽകി.