‘ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ദുചൂടൻ വന്നിരിക്കുന്നു, പുതിയ കളികൾ കാണാനും ചിലത് പഠിപ്പിക്കാനും’ മോഹൻലാലിൻ്റെ ഹിറ്റ് ചിത്രം നരസിംഹത്തിലെ മാസ് ഡയലോഗ് ഇന്ന് വീണ്ടും ചർച്ചയാവുകയാണ്. അതിന് കാരണമാകുന്നത് 6 വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമാ ലോകത്ത് ശക്തമായ റീ-എൻട്രി നടത്തിയ പ്രേക്ഷക പ്രിയങ്കരിയായ ഭാവന തന്നെയാണ്.
എല്ലാ ദുരന്ത മുഖങ്ങളെയും മറികടന്നാണ് ഭാവന ന്റിക്കാക്കയ്ക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിലൂടെ താരം മടങ്ങി എത്തിയത്. വെൽക്കംടുഭാവന എന്ന ഹാഷ്ടാഗോടു കൂടി വലിയ സ്വീകരണമാണ് നടിക്ക് സൈബർ ലോകത്തും സിനിമാ ലോകത്തും ലഭിച്ചത്. ഇപ്പോൾ ചിത്രം കണ്ട് അഭിനന്ദനം രേഖപ്പെടുത്തിയിരിക്കുകയാണ് മന്ത്രി ആർ ബിന്ദു.
ഫേസ്ബുക്കിലൂടെയാണ് താരത്തിനും സിനിമയിലെ അണിയറ പ്രവർത്തകർക്കും അഭിനന്ദനം അറിയിച്ചത്. തിരിച്ചുവരവിലെ ഭാവനയുടെ നിശ്ചയദാർഢ്യം സ്ത്രീപോരാട്ടങ്ങളിലെ വെള്ളിവെളിച്ച മാതൃകയാണ്. പ്രതിബന്ധങ്ങളെ മാത്രമോ! – തളർച്ചകളെ വരെ തൻ്റെ ഇടത്തിൻ്റെ പരിപാലനത്തിൽ തടസ്സമാവാതെ നോക്കുന്ന പെണ്ണത്തമാണത്. സ്വഭാവനയിൽ കാണുന്ന സ്വജീവിതം കെട്ടിയുയർത്താൻ ഓരോരോ പെൺകുട്ടിയും തൊട്ടുള്ള സ്ത്രീ ജനതയ്ക്ക് പ്രാപ്തിയായെന്ന് ഉദ്ഘോഷിക്കുന്ന റീ-എൻട്രിയെന്ന് മന്ത്രി കുറിച്ചു.
കുറിപ്പ്;
തിരിച്ചുവരവിലെ ഭാവനയുടെ നിശ്ചയദാർഢ്യം സ്ത്രീപോരാട്ടങ്ങളിലെ വെള്ളിവെളിച്ച മാതൃകയാണ്. പ്രതിബന്ധങ്ങളെ മാത്രമോ! – തളർച്ചകളെ വരെ തൻ്റെ ഇടത്തിൻ്റെ പരിപാലനത്തിൽ തടസ്സമാവാതെ നോക്കുന്ന പെണ്ണത്തമാണത്.
സ്വഭാവനയിൽ കാണുന്ന സ്വജീവിതം കെട്ടിയുയർത്താൻ ഓരോരോ പെൺകുട്ടിയും തൊട്ടുള്ള സ്ത്രീ ജനതയ്ക്ക് പ്രാപ്തിയായെന്ന് ഉദ്ഘോഷിക്കുന്ന റീ-എൻട്രി.
കേരളം നിങ്ങളെ വരവേൽക്കുന്നു, പ്രിയങ്കരിയായ ഭാവനാ! അതിനു താങ്കളോട് ചേർന്നു നിന്ന, എൻ്റെ പ്രിയ സുഹൃത്തുകൂടിയായ നിർമ്മാതാവ് രാജേഷ് കൃഷ്ണയടക്കം ഏവർക്കും അഭിവാദനവും നേരുന്നു.
ഡോ. ആർ ബിന്ദു