കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഭരണം എൽഡിഎഫിന്. സിപിഎം പുവ്വാട്ടുപറമ്പ് ലോക്കൽ കമ്മിറ്റി അംഗം ടിപി മാധവനാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. 19 അംഗങ്ങളുള്ള ബ്ലോക്ക് പഞ്ചായത്തിൽ യു.ഡി.എഫിന് പത്തും എൽ.ഡി.എഫിന് ഒമ്പതും അംഗങ്ങൾ ആണുള്ളത്. നറുക്കെടുപ്പിലൂടെയാണ് ഭരണം എൽഡിഎഫിന് ലഭിച്ചത്.
ലീഗ് അംഗത്തിന്റെ വോട്ട് അസാധുവായതിനെ തുടർന്നാണ് ഇവിടെ നറുക്കെടുപ്പ് നടന്നത്. നേരത്തെ യുഡിഎഫിന്റെ ബാബു നെല്ലൂളിയായിരുന്നു പ്രസിഡന്റ്. ധാരണ പ്രകാരം രാജിവെച്ചതിനെ തുടർന്ന് മുസ്ലിം ലീഗിന്റെ അരിയിൽ അലവിയെ പ്രസിഡന്റ് സ്ഥാനാർത്ഥിയാക്കാൻ നേതൃയോഗം പ്രഖ്യാപിച്ചു. ഇതിൽ ഒരു വോട്ട് അസാധുവായതോടെയാണ് ഭരണം എൽഡിഎഫിന്റെ കൈകളിൽ എത്തിയത്.