തിരുവനന്തപുരം: കാസർഗോഡ് ഗവ.കോളേജ് പ്രിൻസിപ്പാളിൻ്റെ ചുമതലയിൽനിന്ന് എൻ രമയെ നീക്കാൻ ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു നിർദ്ദേശം നൽകി. ക്യാമ്പസിലെ കുടിവെള്ള പ്രശ്നമുന്നയിച്ച വിദ്യാർത്ഥികളെ പ്രിൻസിപ്പാൾ ചേംബറിൽ പൂട്ടിയിട്ടുവെന്ന പരാതിയെത്തുടർന്നാണ് നടപടി.
കോളേജ് വിദ്യാഭ്യാസ ഡയറക്ടർക്ക് ഇതിനാവശ്യമായ നിർദ്ദേശം നൽകാൻ പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തി.