തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ ക്ലിഫ് ഹൗസിനു മുന്നിൽ യൂത്ത് കോൺഗ്രസ് അക്രമം . കറുപ്പ് ഷർട്ടിട്ട് ആഭാസ മുദ്രാവാക്യങ്ങൾ മുഴക്കി എത്തിയ യുത്ത് കോൺഗ്രസുകാർ ഏറെ നേരം അഴിഞ്ഞാടി. റോഡരികിലെ ബോർഡുകളും മറ്റും നശിപ്പിച്ചു. പോലീസ് ബാരിക്കേഡ് തള്ളി മാറ്റാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് സംഘം കല്ലും വടികളും ഉപയോഗിച്ച് പൊലീസുകാരെ ആ ക്രമിച്ചു. ആക്രമണത്തിൽ ഏതാനും പോലീസുകാർക്ക് പരിക്കേറ്റു.
പോലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചതോടെ പിന്മാറിയ യൂത്ത് കോൺഗ്രസുകാർ വീണ്ടും സംഘടിച്ചെത്തി അക്രമം തുടർന്നു. ഒരു മണിക്കൂറോളം ക്ലിഫ് ഹൗസ് പരിസരം സംഘർഷഭരിതമായി. ഇതിനു ശേഷം സമരക്കാർ പിരിഞ്ഞു പോയി.
പെട്രോൾ ഡീസൽ സെസിനെതിരായ സമരത്തിൻ്റെ പേരിലായിരുന്നു അഴിഞ്ഞാട്ടം.