ചിറ്റൂർ: സിപിഎം ജനകീയ പ്രതിരോധ ജാഥയുടെ പ്രചാരണ ബോർഡുകളും ചുവരെഴുത്തും വ്യാപകമായി നശിപ്പിച്ച് ജനതാദൾ എസ് പ്രവർത്തകർ. പെരുമാട്ടി, പട്ടഞ്ചേരി പഞ്ചായത്തുകളിലെ പ്രചാരണ ബോർഡുകളും ചുവരെഴുത്തുകളുമാണ് നശിപ്പിച്ചത്. തിങ്കളാഴ്ചയാണ് സംഭവം. നന്ദിയോട് ചുവരെഴുത്തിന് മുകളിലായി വൈജെഡി, ജെഡിഎസ് എന്ന് എഴുതി. കന്നിമാരിയിൽ സിപിഎം കൊടിമരങ്ങളും രക്തസാക്ഷി സ്തൂപങ്ങളും തകർത്തു.
സംഭവം ചോദ്യംചെയ്ത സിപിഎം പ്രവർത്തകർക്കുനേരെ കൈയേറ്റശ്രമവും ഉണ്ടായി. സംഭവം അറിഞ്ഞെത്തിയ പോലീസ്, ജനതാദൾ പ്രവർത്തകർ കൈയേറി എഴുതിയ ചുവരെഴുത്തിന് മുകളിൽ കരിയടിച്ചു. ഇതോടെ, പോലീസിനെതിരെയും ജനതാദൾ എസ് പ്രവർത്തകരുടെ കൈയേറ്റമുണ്ടായി.