നുണ പ്രചാരണത്തിൽ മുൻപന്തിയിൽ ഏത് വാർത്താ ചാനൽ നിൽക്കുമെന്ന ചോദ്യത്തിന് ഒറ്റ ഉത്തരം മനോരമ. ഈ ഉത്തരത്തിന് ഒടുവിലത്തെ ഉദാഹരണമാണ് ‘ഒരു വർഷം കൊണ്ട് രണ്ട് ലക്ഷത്തിൽപരം തൊഴിലവസരങ്ങൾ, കള്ളക്കണക്കുമായി സർക്കാർ’ എന്ന തലകെട്ടോടെ നൽകിയ വാർത്ത. വെറും മൂന്നേ മൂന്നുപേരുടെ ബൈറ്റ് മാത്രം എടുത്ത് 1.33 ലക്ഷം സംരംഭം എന്ന നേട്ടത്തെയാണ് മാധ്യമങ്ങളിലെ മുൻനിരക്കാരനായ മനോരമ.
വാർത്ത എത്തി നിമിഷങ്ങൾക്കുള്ളിൽ തന്നെ സോഷ്യൽമീഡിയ സത്യാവസ്ഥ പുറത്ത് കൊണ്ടു വന്നു കഴിഞ്ഞു. ഒരു വാർത്താധിഷ്ഠിത കാമ്പയിൻ ആരംഭിക്കാൻ തീരുമാനിച്ചതിൻ്റെ അടിസ്ഥാനത്തിൽ മനോരമ തെരഞ്ഞെടുത്തത് സംരംഭക വർഷമാണ്. സംരംഭകരുടെ കണക്കുകൾ എടുത്തു. എന്നാൽ എല്ലാ ശ്രമങ്ങൾക്കൊടുവിൽ പുറത്ത് വിട്ടതാകട്ടെ മൂന്ന് പേരുടെ ബൈറ്റ് മാത്രം. മലപ്പുറത്ത് നിന്ന് 2 പേരും തൃശൂരിൽ നിന്ന് ഒരാളുടെയും വാക്കുകളുടെ ബലത്തിലാണ് മനോരമ വാർത്തയടിച്ചത്.
ഇവരുടെ ബൈറ്റാണ് 1.33 ലക്ഷം പേരെ റദ്ദാക്കാൻ മനോരമ വജ്രായുധമാക്കുന്നത്. ബൈറ്റ് കൊടുത്ത ഈ മൂന്ന് പേർ വ്യവസായ വകുപ്പിൻ്റെ യഥാർത്ഥ കണക്കിൽ ഉള്ളവർ തന്നെയാണോ എന്ന സംശയം ഇപ്പോൾ നിഴലിക്കുന്നുണ്ട്. ഒരു കൈ വിരലിൽ എണ്ണിത്തീർക്കാവുന്നവരുടെ മാത്രം ബലത്തിൽ ഒരു മണിക്കൂർ ചർച്ചയും സൂപ്പർ ബ്രേക്കിംഗും എന്നൊക്കെ പറഞ്ഞ് യഥാർത്ഥത്തിൽ നുണ പ്രചാരണത്തിലൂടെയാണ് മനോരമയുടെ സഞ്ചാരം. സർവേ നടത്തുമ്പോൾ ചോദിക്കുന്ന ഒരേയൊരു ചോദ്യം സർക്കാർ സഹായം കിട്ടിയിട്ടുണ്ടോ എന്നാണ്. ഇതിൽ നിന്നാണ് 3 പേരെ തെരഞ്ഞെടുത്തത് എന്നത് ശ്രദ്ധേയം.