തിരുവനന്തപുരം: ഭൂകമ്പക്കെടുതി നേരിടുന്ന തുർക്കി ജനതയ്ക്ക് കേരളത്തിൻ്റെ സഹായ ഹസ്തം. ദുരിതാശ്വാസ സഹായമായി തുർക്കിക്ക് 10 കോടി രൂപ നൽകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. സംസ്ഥാന ബജറ്റ് ചർച്ചക്ക് മറുപടി പറയുമ്പോഴാണ് ധനമന്ത്രി ഇക്കാര്യം അറിയിച്ചത്.
തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂചലനത്തിൽ ഇതുവരെ 7800ലധികം ആളുകൾ മരിച്ചതായി റിപ്പോർട്ട്. കഠിനമായ തണുപ്പ് രക്ഷാ പ്രവർത്തനത്തിന് തടസമാകുന്നു എന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. ഭൂചലനം 23 ദശലക്ഷം ആളുകളെ ബാധിക്കുമെന്ന് അഭിപ്രായപ്പെട്ട ലോകാരോഗ്യ സംഘടന, ദുരന്തമേഖലയിലേക്ക് സഹായം എത്തിക്കാൻ രാജ്യങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു.