‘നവകേരളത്തിലാണ് നരകതുല്യമായ ഈ നാലു ജീവിതങ്ങൾ” എന്ന തലക്കെട്ടിൽ മനോരമ മുൻപേജിൽ ഫെബ്രുവരി 6ന് മനോരമ പ്രസിദ്ധീകരിച്ച വാർത്തയാണ് ഇത്. എന്നാൽ ഈ വാർത്തയിലെ സത്യസ്ഥിതിയാണ് ഇപ്പോൾ പുറത്ത് വരുന്നത്. കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജനാണ് മനോരമയുടെ ഇല്ലാക്കഥയുടെ സത്യം ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്. മനോരമയുടെ നുണയും വേലായുധൻ്റെ വീടും എന്ന തലകെട്ടോടു കൂടിയാണ് അദ്ദേഹം നിജസ്ഥിതി കുറിച്ചത്.
ചിറക്കൽ പുതിയതെരുവിൽ വലിയപറമ്പത്ത് വേലായുധനും ഭിന്നശേഷിക്കാരനായ മകൻ അടക്കമുള്ള കുടുംബവും സ്വന്തം വീടില്ലാത്തതിനാൽ ഒരു കടയുടെ പിറകിൽ ചായ്പിലായിരുന്നു താമസമെന്നായിരുന്നു ചിത്രസഹിതം ‘നുണരമ’യുടെ വാർത്ത. ഇഎംഎസ് ഭവനപദ്ധതിയിൽ ഉൾപ്പെടുത്തി ഇരുനില വീടും 8 സെന്റ് സ്ഥലവും വേലായുധനും കുടുംബത്തിനും അരയമ്പേത്തുണ്ട്. ഇത് നൽകിയത് മുൻ ഇടതുപക്ഷ ഗവൺമെന്റാണ്. മോട്ടോർ മെക്കാനിക്കായ മകൻ സുനിൽ ആ വീട്ടിൽ താമസിക്കുന്നു.
ഇരിട്ടി താലൂക്കാശുപത്രിയിൽ നഴ്സായി ജോലി ചെയ്യുന്ന മകൾ സജിതയുടെ വിവാഹം ഈ വീട്ടിൽ വെച്ചായിരുന്നു നടന്നത്. മകൾ ഇപ്പോൾ ഭർത്താവിൻ്റെ കൂടെയാണ്. മറ്റൊരു മകൻ സുധീഷ് ഭിന്നശേഷിക്കാരനാണ്. സർക്കാരിൽ നിന്നും പെൻഷനും പഞ്ചായത്ത് മുഖേന പാലിയേറ്റീവ് സംരക്ഷണവും ലഭിക്കുന്നുണ്ട്. അമ്മയോടും അച്ഛനോടും വീട്ടിൽ വരാൻ ആവശ്യപ്പെട്ടിട്ടും അവർ വരുന്നില്ലെന്നാണ് ഒറ്റയ്ക്ക് വീട്ടിൽ താമസിക്കുന്ന മകൻ സുനിൽ പറയുന്നത്. ഇടതുപക്ഷ സർക്കാറിനെതിരെ വാർത്തകൾ സൃഷ്ടിക്കാൻ ക്വാട്ട നൽകി അധമ മാധ്യമപ്രവർത്തനം നടത്തിവരുന്ന നുണരമയ്ക്ക് ഇത്തരം അപ്രിയ സത്യങ്ങൾ അലോസരമായേക്കാമെന്ന് എംവി ജയരാജൻ കുറിക്കുന്നു. മനോരമ പത്രം മാത്രം വായിക്കുന്ന ഒരാൾ എത്രമാത്രം കമ്മ്യൂണിസ്റ്റ് വിരുദ്ധരായിരിക്കും എന്നതിന് വേറെ അധികം ഉദാഹരണങ്ങളൊന്നും ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുറിപ്പ്;
മനോരമയുടെ നുണയും വേലായുധൻ്റെ വീടും
======================
”നവകേരളത്തിലാണ് നരകതുല്യമായ ഈ നാലു ജീവിതങ്ങൾ” എന്ന തലക്കെട്ടിൽ മനോരമ മുൻപേജിൽ ഫെബ്രുവരി 6ന് പ്രസിദ്ധീകരിച്ച വാർത്ത മാമ്മൻ മാപ്പിളയെന്ന കമ്മ്യൂണിസ്റ്റ് വിരുദ്ധൻ പോലും ജീവിച്ചിരിക്കുമ്പോൾ കൊടുക്കാൻ മടികാണിക്കുന്ന തരത്തിലുള്ള ഒരു വ്യാജവാർത്തയാണ്. ചിറക്കൽ പുതിയതെരുവിൽ വലിയപറമ്പത്ത് വേലായുധനും ഭിന്നശേഷിക്കാരനായ മകൻ അടക്കമുള്ള കുടുംബവും സ്വന്തം വീടില്ലാത്തതിനാൽ ഒരു കടയുടെ പിറകിൽ ചായ്പിലായിരുന്നു താമസമെന്നായിരുന്നു ചിത്രസഹിതം ‘നുണരമ’യുടെ വാർത്ത. ഇഎംഎസ് ഭവനപദ്ധതിയിൽ ഉൾപ്പെടുത്തി ഇരുനില വീടും 8 സെന്റ് സ്ഥലവും വേലായുധനും കുടുംബത്തിനും അരയമ്പേത്തുണ്ട്. ഇത് നൽകിയത് മുൻ ഇടതുപക്ഷ ഗവൺമെന്റാണ്. മോട്ടോർ മെക്കാനിക്കായ മകൻ സുനിൽ ആ വീട്ടിൽ താമസിക്കുന്നു. ഇരിട്ടി താലൂക്കാശുപത്രിയിൽ നഴ്സായി ജോലി ചെയ്യുന്ന മകൾ സജിതയുടെ വിവാഹം ഈ വീട്ടിൽ വെച്ചായിരുന്നു നടന്നത്. മകൾ ഇപ്പോൾ ഭർത്താവിൻ്റെ കൂടെയാണ്. മറ്റൊരു മകൻ സുധീഷ് ഭിന്നശേഷിക്കാരനാണ്. സർക്കാരിൽ നിന്നും പെൻഷനും പഞ്ചായത്ത് മുഖേന പാലിയേറ്റീവ് സംരക്ഷണവും ലഭിക്കുന്നുണ്ട്. അമ്മയോടും അച്ഛനോടും വീട്ടിൽ വരാൻ ആവശ്യപ്പെട്ടിട്ടും അവർ വരുന്നില്ലെന്നാണ് ഒറ്റയ്ക്ക് വീട്ടിൽ താമസിക്കുന്ന മകൻ സുനിൽ പറയുന്നത്. ഇടതുപക്ഷ സർക്കാറിനെതിരെ വാർത്തകൾ സൃഷ്ടിക്കാൻ ക്വാട്ട നൽകി അധമ മാധ്യമപ്രവർത്തനം നടത്തിവരുന്ന നുണരമയ്ക്ക് ഇത്തരം അപ്രിയ സത്യങ്ങൾ അലോസരമായേക്കാം. മനോരമ പത്രം മാത്രം വായിക്കുന്ന ഒരാൾ എത്രമാത്രം കമ്മ്യൂണിസ്റ്റ് വിരുദ്ധരായിരിക്കും എന്നതിന് വേറെ അധികം ഉദാഹരണങ്ങളൊന്നും ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. അതുകൊണ്ട് തന്നെ സത്യം ജനങ്ങളെ അറിയിക്കാനുള്ള ദൗത്യം നാമോരോരുത്തരും ഏറ്റെടുക്കേണ്ടിയിരിക്കുന്നു.
എം.വി. ജയരാജൻ