തിരുവനന്തപുരം: ആഭ്യന്തര സഞ്ചാരികളുടെ വരവിൽ കേരളം 2022-ൽ സർവകാല റെക്കോർഡിലെത്തിയെന്ന് പൊതുമരാമത്ത് – ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയെ അറിയിച്ചു. 2022ൽ 1.88 കോടി ആഭ്യന്തര സഞ്ചാരികളാണ് കേരളം സന്ദർശിച്ചത്. കൊവിഡിന് മുൻപ് ഒരു വർഷം പരമാവധി കേരളത്തിലേക്കെത്തിയ ആഭ്യന്തര സഞ്ചാരികളുടെ എണ്ണം 1,83,84,233 ആയിരുന്നു. എന്നാൽ, കഴിഞ്ഞ വർഷം ഇത് 1,88,67,414 ആയി ഉയർന്നു. 2.63 ശതമാനം വളർച്ചയാണ് 2022ൽ ഉണ്ടായത്.
ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ ആറ് ജില്ലകൾ സർവ്വകാല റെക്കോർഡ് കൈവരിച്ചു. ഏറ്റവുമധികം നേട്ടമുണ്ടാക്കിയത് പത്തനംതിട്ട , ഇടുക്കി ,വയനാട് ,ആലപ്പുഴ , മലപ്പുറം, തിരുവനന്തപുരം ജില്ലകളാണ്. സഞ്ചാരികളുടെ വരവ് ഈ ജില്ലകളിൽ സർവ്വകാല റെക്കോർഡിലെത്തി.
2022-ൽ ഏറ്റവുമധികം ആഭ്യന്തര വിനോദ സഞ്ചാരികളെത്തിയത് എറണാകുളം ജില്ലയിലാണ്. തിരുവനന്തപുരം ,ഇടുക്കി ,തൃശൂർ, വയനാട് എന്നീ ജില്ലകൾ ആണ് മുന്നിലുള്ളത്.