ഇടുക്കി: കർണാടകയിലെയും തമിഴ് നാട്ടിലെയും ആനവേട്ടക്കാർ സുഹൃത്തുക്കളാണെന്ന് ഇടുക്കി ഡിസിസി പ്രസിഡന്റ് മാത്യൂ പൂപ്പാറ .
ഇടുക്കിയിലെ ജനവാസ മേഖലകളിൽ ഇറങ്ങുന കാട്ടാനകളെ വെടിവെച്ചു കൊല്ലുമെന്നും ഡിസിസി പ്രസിഡണ്ട് ഭീഷണി മുഴക്കി.
കാട്ടാനകളെ നിയന്ത്രിക്കുന്നില്ലെങ്കിൽ വെടി വെച്ചു കൊല്ലാൻ നിർബന്ധിതരാകും.
ആനകളുടെ തിരുനെറ്റിക്ക് കൃത്യമായി വെടിവക്കാനറിയുന്ന സുഹൃത്തുക്കൾ തമിഴ് നാട്ടിലും കർണാടകത്തിലും ഉണ്ട്. അവരെ കൊണ്ടുവന്ന് വെടിവച്ചു വീഴ്ത്തും.
നിയമ വിരുദ്ധ മാർഗങ്ങൾ സ്വീകരിക്കുമെന്നും ഡി സി സി പ്രസിഡണ്ട് പറഞ്ഞു.
ഇടുക്കിയിലെ കാട്ടാന ശല്യം നിയന്ത്രിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ദ്രുതകർമ്മ സേന ആദ്യ ഘട്ട വിവരശേഖരണം ആരംഭിച്ച ഘട്ടത്തിലാണ് ഡി സി സി പ്രസിഡണ്ടിന്റെ ഭീഷണി.
വനം കൊള്ളക്കാരും ആനവേട്ടക്കാരും സുഹൃത്തുക്കളാണെന്ന മാത്യൂ പൂപ്പാറയുടെ വെളിപ്പെടുത്തൽ ഏറെ ഗൗരവതരമാണെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. ക്രിമിനലുകളുമായുള്ള ചങ്ങാത്തം ഡി സി സി പ്രസിഡണ്ട് തുറന്നു പറഞ്ഞിരിക്കുകയാണ്.
മാത്യൂവിന്റെ പ്രഖ്യാപനം നിയമ വാഴ്ചയോടുള്ള വെല്ലുവിളിയാണ്.. സംസ്ഥാന സർക്കാരിനെതിരെ ജനവികാരം ഇളക്കിവിടാനാണ് ശ്രമം. ഇടുക്കിയുടെ സവിശേഷത മനസിലാക്കി വേണം കാട്ടാനകളെ പിടിക്കാൻ സർക്കാരിന് നിയമവിരുദ്ധമായി പ്രവർത്തിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.