പാലക്കാട്: പാലക്കാട് മുതലമട പഞ്ചായത്തിൽ എൽഡിഎഫിനെതിരെ കോൺഗ്രസ് ബിജെപി സഖ്യം. ഭരണ സമിതിക്കെതിരെ സ്വതന്ത്ര അംഗങ്ങളായ കൽപനാദേവി, സാജുദ്ദീൻ എന്നിവർ കൊണ്ടുവന്ന അവിശ്വാസം പാസായി. ഇതോടെ സിപിഎം നേതൃത്വം കൊടുക്കുന്ന ഭരണം നഷ്ടപ്പെട്ടു.
കോൺഗ്രസ് പിന്തുണയോടെ അവതരിപ്പിച്ച അവിശ്വാസ പ്രമേയം എട്ടിനെതിരെ പതിനൊന്ന് അംഗങ്ങളുടെ പിന്തുണയോടെയാണ് പാസായത്. മൂന്ന് ബിജെപി അംഗങ്ങളും അനുകൂലമായി വോട്ട് ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ ബേബി സുധ, ഉപാധ്യക്ഷൻ ആർ അലൈരാജൻ എന്നിവർക്കെതിരെയാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്.