തിരുവനന്തപുരം: സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള ശാക്തീകരണ പ്രവർത്തനങ്ങൾക്ക് ബജറ്റിൽ14 കോടി രൂപ വകയിരുത്തി. അങ്കണവാടി കുട്ടികൾക്കുള്ള മുട്ടയും പാലും പദ്ധതിയ്ക്ക് 63.50 കോടിയും, തദ്ദേശ സ്ഥാപനങ്ങളുടെയും ജനകീയ കമ്മിറ്റികളുടെയും സഹകരണത്തോടെ ഡേ-കെയർ സെന്ററുകൾ/ ക്രഷുകൾ ആരംഭിക്കാൻ 10 കോടിയും അനുവദിച്ചു.
·സ്‌കൂളുകളിലെ സൈക്കോ സോഷ്യൽ പദ്ധതിയ്ക്ക് 51 കോടി വകയിരുത്തി. പദ്ധതി കൂടുതൽ സ്‌കൂളുകളിലേക്ക് വ്യാപിപ്പിക്കും.
·മെൻസ്ട്രുവൽ കപ്പ് പ്രോത്സാഹിപ്പിക്കുന്നതിന് 10 കോടി നീക്കിവച്ചു.
.ജെൻഡർ പാർക്കിൻ്റെ പ്രവർത്തനങ്ങൾക്ക് 10 കോടി.
.വനിതാ വികസന കോർപ്പറേഷൻ്റെ വിവിധ പദ്ധതികൾക്ക് 19.30 കോടി.
.നിലവിലുള്ള 28 പോക്‌സോ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതികളുടെ തുടർച്ചയായ പ്രവർത്തനത്തിനും 28 പുതിയ കോടതികൾ സ്ഥാപിക്കുവാനും 8.50 കോടി.
·സംയോജിത ശിശുസംരക്ഷണ പദ്ധതിയ്ക്ക് 13 കോടി.
·സംയോജിത ശിശു വികസന സേവനങ്ങൾ പദ്ധതിക്ക് 194.32 കോടി.